ആലുവയിലെ ക്രിമിനൽ പോലീസുകാർക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകും: കെ എസ് യു

കൊച്ചി: ആലുവയിലെ ക്രിമിനൽ പോലീസുകാർ ക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യു എറണാകുളം ജില്ല പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ. ഇന്നലെ രാത്രി കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ അജ്മൽ ആലുവയെ അകാരണമായി പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു ആലുവയിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു
അലോഷ്യസ് സേവ്യർ. മോഫിയ പർവ്വീൻ വിഷയത്തിൽ സമരത്തെതുടർന്ന് സി ഐ സസ്‌പെൻഷനിലായതുൾപ്പെടെയുള്ള വൈരാഗ്യങ്ങൾ തീർക്കാൻ മനപ്പൂർവ്വം കെ എസ് യു പ്രവർത്തകരരെ അക്രമിക്കുന്നതിനാണ് പോലീസ് ശ്രമിക്കുന്നതെന്ന് കെ എസ് യു ജില്ല പ്രസിഡന്റ്‌ ആരോപിച്ചു.പോലീസുക്കാർക്കിടയിൽ ക്രിമിനൽ സ്വഭാവമുള്ള ആളുകൾ വർധിച്ചുവരികയാണെന്നും അതിനെയെല്ലാം പാലൂട്ടി വളർത്തുന്നത് സി പി ഐ എം ആണെന്നും വൈരാഗ്യബുദ്ധിയോടെ ഇനി ഒരു കെ എസ് യു കാരനെതിരേ തിരിഞ്ഞാൽ അതിനെ ശക്തമായ ഭാഷയിൽ തന്നെ നേരിടേണ്ടിവരുമെന്നും നിയമത്തിന്റെ എല്ലാ സാധ്യതയും ഉപയോഗപ്പെടുത്തി മുന്നോട്ടുപോകുമെന്നും കൂട്ടിച്ചേർത്തു.

കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ ബീവി അഷ്‌റഫ് അധ്യക്ഷത വഹിച്ചു.ആലുവ മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ അഡ്വ ജെബി മേത്തർ ഹിഷാം ,കെ എസ് യു സംസ്ഥാന സെക്രട്ടറി അസ്‌ലം പി എച്ച് ,ജില്ലാ വൈസ് പ്രസിഡന്റ് ഷാരോൺ പനക്കൽ,ജില്ലാ സെക്രട്ടറി മിവ ജോളി ,യു ഡി എഫ് അസംബ്ലി ചെയർമാൻ ലത്തീഫ് പുഴിത്തറ ,യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് ,ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി ജി മാധവൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.കെ എസ് യു ബ്ലോക്ക് ഭാരവാഹികളായ ആൽബിൻ നെൽസൻ ,സഫ്വാൻ ബഷീർ ,മരിയ തോമസ് ,മുഹമ്മദ് നിസാം ,സൽമാൻ മാനപ്പുറത്ത് ,ജിതിൻ ഡേവിസ് ,ലിയ വിനോദ് രാജ് ,ആൽഫിൻ രാജൻ ,മുഹമ്മദ് സനു തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment