Palakkad
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്‌യു തേരോട്ടം
പാലക്കാട്: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്ക് നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ കെഎസ്‌യു മുന്നേറ്റം. ജില്ലയിൽ ഫലം പുറത്തുവന്ന ക്യാമ്പസുകളിൽ കെഎസ്‌യുവിനാണ് വിജയം. കാലങ്ങളായി എസ്എഫ്ഐ ഭരണത്തിലുള്ള നെന്മാറ എൻഎസ്എസ് കോളേജ് ഒറ്റപ്പാലം എൻഎസ്എസ് കോളേജ്, തൃത്താല എൻഎസ്എസ് കോളേജ് എന്നിവിടങ്ങളിൽ കെഎസ്‌യു യൂണിയൻ പിടിച്ചെടുത്തു. വിക്ടോറിയ കോളേജ് ഉൾപ്പെടെയുള്ള കോളേജുകളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാനുണ്ട്.
Kerala
തേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കനാലിലേക്ക് ചാടിയയാൾ മരിച്ചു
പാലക്കാട്: തേനീച്ചയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ കനാലിലേക്ക് ചാടിയയാൾ മരിച്ചു. ചിറ്റൂർ കണക്കമ്പാറ കളപ്പറമ്പിൽ വീട്ടിൽ സത്യരാജ് (65) ആണ് മരിച്ചത്. സത്യരാജിനൊപ്പമുണ്ടായിരുന്ന ഭാര്യ വിശാലാക്ഷിയെ (58) തേനീച്ചയുടെ കുത്തേറ്റ പരിക്കുകളുമായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കാലത്ത് എട്ടുമണിയോടെ ഭാര്യയോടൊപ്പം കൃഷിയിടത്തിലേക്ക് നനയ്ക്കാനായി പോയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. തേനീച്ചയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാനായി കുന്നംകാട്ടുപതി കനാലിൽ ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
അവശനായ സത്യരാജ് ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് നാട്ടുകാരുടെ തിരച്ചിലിൽ ഒരു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാസർകോട് സ്വദേശിയായ സത്യൻ വർഷങ്ങൾക്ക് മുമ്പാണ് കണക്കമ്പാറയിൽ സ്ഥിരതാമസമാക്കിയത്.
Palakkad
മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ
ഒറ്റപ്പാലം: സഹകരണ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങശ്ശേരി സ്വദേശികളായ തണ്ടറോട്ട് പാറയ്ക്കല്‍ പ്രദീപ്കുമാര്‍(51), ചോറോട്ടില്‍ കൃഷ്ണപ്രസാദ്(35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്ക് ശാഖയിൽ പ്രദീപ്കുമാര്‍ മൂന്ന് പവന്‍ തൂക്കമുണ്ടെന്ന് പറഞ്ഞ് മാലയുമായി എത്തിയത്. സംശയം തോന്നിയ ബാങ്ക് ജീവനക്കാർ ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് മനസ്സിലായത്. വ്യാജ 916 മുദ്രയോടുകൂടിയ മാലയുടെ കൊളുത്ത് സ്വർണമായിരുന്നു.
തുടർന്ന് ഒറ്റപ്പാലം പോലീസ് പ്രദീപ്കുമാറിനെ പിടികൂടി. ചോദ്യം ചെയ്തപ്പോഴാണ് മാല നൽകിയത് സുഹൃത്ത് കൃഷ്ണപ്രസാദാണെന്ന് മൊഴി നൽകിയത്. തുടര്‍ന്ന് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്തു.
Kerala
പാലക്കാട് ആർടിഒ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ് നടത്തി വിജിലൻസ്
അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി പിടികൂടിയത് 1.77 ലക്ഷം രൂപ
പാലക്കാട്: പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും റെയ്ഡ് നടത്തി വിജിലൻസ്. അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപയാണ് വിജിലൻസ് പിടികൂടിയത്.വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്.
കഴിഞ്ഞ 10-ാം തീയതി രാത്രി 11 മണി മുതലാണ് വിജിലൻസ് റെയ്ഡ് നടത്തി തുടങ്ങിയത്. തുടർന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകള്‍ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login