Connect with us
48 birthday
top banner (1)

Kerala

രാഹുല്‍ മാങ്കുട്ടത്തിലിനും ഫെന്നി നൈനാനും പിന്തുണയുമായി കെ.എസ്.യു

Avatar

Published

on

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനും ഫെന്നി നൈനാനും പിന്തുണയുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഇന്റര്‍നെറ്റ് യുഗവും മൊബൈല്‍ യുഗവും ഒക്കെ കടന്ന് എ.ഐയുഗത്തിലുമൊക്കെ എത്തി നില്ക്കുന്ന കാലത്ത്, പഴയ കാളവണ്ടി യുഗത്തിലെ വ്യക്തിഹത്യ ആശയങ്ങളില്‍ നിന്ന് സി.പി.എമ്മിനും ബി.ജെ.പിക്കും ടിക്കറ്റ് എടുത്ത് കൊടുക്കുവാന്‍ ബോധമുള്ള ആരും ആ പാര്‍ട്ടിയില്‍ ഇല്ല എന്നതാണ് സത്യമെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

സൈബര്‍ സ്‌പേസിന്റെ ഗുണം എന്താണെന്ന് ഒരു സംഘ-സഖാവിനോട് ചോദിച്ചാല്‍, ‘പണ്ട് കവലകളിലും കലുങ്കുകളിലും ഇരുന്ന് പറഞ്ഞുകൊണ്ടിരുന്ന നുണകളും പരദൂഷണവും ഇന്ന് വീട്ടിലിരുന്ന് തന്നെ പറയാന്‍ പറ്റുന്നുണ്ട്..’ എന്നതായിരിക്കും സഖാക്കളുടെ ഉത്തരം. അത്തരത്തില്‍ അധപതിച്ചുപോയ സംഘ-സഖാക്കള്‍, കമ്മ്യൂണിസ്റ്റ് ജനത പാര്‍ട്ടി എന്ന ബി.ജെ.പി-സി.പി.എം സങ്കര പാര്‍ട്ടിക്ക് വേണ്ടി കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പോലെ ഉണ്ടാക്കിയെടുത്ത ഒരു നുണ ബോംബ് ആണ് പാലക്കാടില്‍ രണ്ട് ദിവസമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

Advertisement
inner ad

യാത്രകളില്‍ ട്രോളി ബാഗ് ഉപയോഗിക്കുന്നവര്‍ അവശ്യ സാധനങ്ങള്‍ കൊണ്ടുപോകാനൊക്കെയാ ഉപയോഗിക്കാറ്. ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പണ്ടത്തെ നയതന്ത്ര ചാനലിലെ സ്വര്‍ണക്കടത്തിന്റെയും, കൊടകര കുഴല്പണത്തിന്റെയും ഹാങ്ങോവര്‍ ഉള്ളത്‌കൊണ്ട് അവര്‍ക്ക് ട്രോളി ബാഗിന്റെ ഉപയോഗം മറ്റു പലതിനുമായിരിക്കും.അത്‌കൊണ്ട് നിങ്ങളുടെ ഉള്ളിലെ രാഷ്ട്രീയ മാലിന്യം, കോണ്‍ഗ്രസിന്റെ പറമ്പിലോ ട്രോളി ബാഗിലോ നിക്ഷേപിക്കുവാനുള്ള ഐഡിയ ഇവിടെ എന്തായാലും വിലപ്പോവില്ല.

ഫെന്നി ഈ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടിന്റെ ചുമതലയുള്ള കെ.എസ്.യുവിന്റെ സംസ്ഥാന കണ്‍വീനറാണ്. ഫെന്നി ഉള്‍പ്പെടെയുള്ള മുഴവന്‍ സംസ്ഥാന ഭാരവാഹികള്‍ക്കും വയനാട്, പാലക്കാട്, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളില്‍ ചാര്‍ജ്ജ് ഉണ്ട്.അതായത് ആ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമാവുക എന്നത് സംസ്ഥാന കെ.എസ്.യു കമ്മിറ്റി അവരുടെ മേല്‍ ഏല്‍പ്പിച്ച ചുമതലയാണ്.

Advertisement
inner ad

കെ.എസ്.യു ആര്‍ക്ക് ചാര്‍ജ് കൊടുക്കണം, പാര്‍ട്ടി എവിടെ, ഏത് റൂം തെരഞ്ഞെടുക്കണം, ആര് എവിടെ താമസിക്കണം എന്നെല്ലാം തീരുമാനിക്കാന്‍ സംഘടനക്ക് ഉത്തരവദിത്തപെട്ട നേതാക്കളും ബോഡികളുമുണ്ട്, കോണ്‍ഗ്രസിന് ജനങ്ങളുമായിട്ടാണ് ഡീല്‍. ആ ഡീല്‍ വയനാടും പാലക്കാടും ചേലകരയും നവംബര്‍ 23 ന് വ്യക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement
inner ad

Featured

നാട്ടിക ഗ്രാമപഞ്ചായത്തിൽ ഉജ്ജ്വല വിജയം നേടി യുഡിഎഫ്

Published

on

തൃശൂർ: നാട്ടിക ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് അട്ടിമറി വിജയം. തുടർച്ചയായി എൽഡിഎഫ് വിജയിച്ചുവന്ന വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. വനിതാ സ്ഥാനാർത്ഥിയായിരുന്ന പി വിനുവാണ് നാട്ടിക ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് പിടിച്ചെടുത്തത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ പി വിനു 115 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പ്രവർത്തകർ സന്തോഷത്തിലാണെന്നും വിജയിപ്പിച്ച വോട്ടർമാരോട് നന്ദിയുണ്ടെന്നും പി വിനു പ്രതികരിച്ചു.

Continue Reading

Thiruvananthapuram

വൈദ്യുതി ചാർജ് വർധനവ്; പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ സായാഹ്ന ധർണ്ണ ഇന്ന്

Published

on

പട്ടം: വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധവുമായി പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. വൈദ്യുതി ചാർജ് വർധനവിൽ പ്രതിഷേധിച്ച്
പട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ വൈകുന്നേരം 5 മണിക്ക് പട്ടം വൈദ്യുതി ഭവന് മുന്നിൽ നടക്കും. കോൺഗ്രസ് നേതാവും മുൻ എംപിയുമായ കെ മുരളീധരൻ ധർണ്ണ ഉദ്‌ഘാടനം ചെയ്യും.

Continue Reading

Ernakulam

വ്യാഴാഴ്ച കൊച്ചി നഗരത്തിൽ ശുദ്ധജല വിതരണം തടസ്സപ്പെടും

Published

on

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ (ഡിസംബ‍ർ 12 വ്യാഴാഴ്ച്ച) ശുദ്ധജല വിതരണം മുടങ്ങുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. ആലുവയിലെ ജല ശുദ്ധീകരണ ശാലയിൽ നിന്ന് കൊച്ചി നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 1200 എംഎം പൈപ്പ് ലൈനിൽ പൂക്കാട്ടുപടിയ്ക്ക് സമീപമുള്ള ലീക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ജല വിതരണം തടസ്സപ്പെടുന്നത്. ഇന്ന് നടത്താനിരുന്ന അറ്റകുറ്റപ്പണികൾ സാങ്കേതിക കാരണങ്ങളാൽ വ്യാഴാഴ്ചയിലേക്ക് മാറ്റുകയാണെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച കൊച്ചി കോർപ്പറേഷന് പുറമെ ചേരാനല്ലൂർ, മുളവുകാട് പഞ്ചായത്തുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ജലവിതരണം മുടങ്ങുമെന്നും അറിയിപ്പിൽ പറയുന്നു.

Continue Reading

Featured