വിദ്യാര്‍ത്ഥികളെ കെ എസ് യു അനുമോദിച്ചു


പറപ്പൂര്‍ :എസ് എസ് എല്‍ സി പരീക്ഷ യില്‍ ഉന്നത വിജയം വാങ്ങിയ വിദ്യാര്‍ത്ഥി കളെ കെ എസ് യു പറപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കെ എസ് യു മണ്ഡലം പ്രസിഡന്റ് റഹീസ് പങ്ങിണിക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി കെ. എ. അറഫാത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മൂസാ ടി എടപ്പനാട്ട്,നാസര്‍ പറപ്പൂര്‍, സവാദ് സലീം, ദേവരാജ്, കെ കെ അബ്ദുറഹ്മാന്‍,ടി കുഞ്ഞിപ്പോക്കര്‍, കെ പി കുഞ്ഞിപ്പ, എന്നിവര്‍ പ്രസംഗിച്ചു .പി ഇല്യാസ് സ്വാഗതവും സാന്ദ്ര കെ. നന്ദി യും പറഞ്ഞു.

Related posts

Leave a Comment