Connect with us
48 birthday
top banner (1)

Featured

യുവ ഡോക്ടറുടെ കൊലപാതകം; സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിലേക്കെന്ന് കെ.എസ്.യു

Avatar

Published

on

തിരുവനന്തപുരം: യുവ വനിതാ ഡോക്ടർ വന്ദനാ ദാസിൻ്റെ ധാരുണ കൊലപാതകത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ജീവൻ സംരക്ഷിക്കുന്ന ഡോക്ടർമാരുടെ ജീവന് വിലയില്ലേ എന്ന പ്രസക്തമായ ചോദ്യമാണ് ഇവിടെ ഉയരുന്നത് എന്നും, ഡോ. വന്ദനയ്ക്ക് അക്രമണങ്ങളെ തടയാനുള്ള എക്സിപീരിയൻസ് ഇല്ലായിരുന്നെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവ ദൗർഭ്യാഗകരമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടേറിയേറ്റിലേക്കും, കൊല്ലത്ത് എസ്.പി ഓഫീസിലേക്കും, പത്തനംതിട്ട ജില്ലയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിൻ്റെ ഓഫീസിലേക്കും, എറണാകുളത്ത് കമ്മീഷണർ ഓഫീസിലേക്കും, മലപ്പുറം, പാലക്കാട്, വയനാട്, കാസർകോട്,ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു .

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured