സമനിലതെറ്റി എസ് എഫ് ഐ ; കോട്ടയത്തും എറണാകുളത്തും എസ് എഫ് ഐ ഗുണ്ടായിസം ; നിരവധി കെ എസ് യു പ്രവർത്തകർക്ക് പരിക്ക്

കൊച്ചി : കോളേജുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് കൊടിയും മറ്റും സ്ഥാപിക്കുന്നതിനെച്ചൊല്ലി പലയിടത്തും സംഘർഷം.എറണാകുളം കാലടിയിലും കോട്ടയം മണാർക്കാടും കെ എസ് യു പ്രവർത്തകർക്കുനേരെ എസ് എഫ് ഐ അക്രമം നടന്നു.

കാലടി ശ്രീശങ്കര കോളേജിൽ ക്യാമ്പസ് അണിയിച്ചൊരുക്കാൻ വന്ന കെ എസ് യു ക്കാരെ എസ് എഫ് ഐ ക്കാരുടെ നേതൃത്വത്തിൽ ക്രൂര മർദിച്ചു.4 കെ.എസ് യു. പ്രവർത്തകരെ ഗുരുതര പരിക്കുകളോടെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ പുറത്തു നിന്നെത്തിയ ഒരു സംഘം ആളുകൾ ക്യാമ്പസിലെത്തി അലങ്കാരങ്ങൾ നശിപ്പിക്കുകയും കെ.എസ്.യു പ്രവർത്തകരായ മുൻ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥി അരുൺ, മുൻ യൂണിറ്റ് ജോയിന്റ് സെക്രട്ടറി റോബിൻ ഫ്രാൻസിസ് എന്നിവരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.ഇത് ചോദ്യം ചെയ്ത മുൻ യൂണിറ്റ് ചെയർമാൻമാരായ അനിസൻ കെ.ജോയി (എം കോം സെക്കന്റ് ഇയർ വിദ്യാർത്ഥി ), ഗ്രിറ്റോ ടോമി എന്നിവരെയും സംഘം ഗുരുതരമായി മർദ്ദിച്ചു ഗുരുതരമായി പരിക്കേറ്റ 4 പേരെ അങ്കമാലി എൽ.എഫ് ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. എസ്.എഫ് . ഐ യൂണിറ്റ് സെക്രട്ടറി അഖിൽ , അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഭിജിത്ത് കെ വി, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി അരുൺ ഷാജി, എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് അക്രമം നടത്തിയതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.സംഭവമറിഞ്ഞ് ബെന്നി ബഹനാൻ എം പി അശുപത്രിയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ചു.കോട്ടയം മണാർക്കാട് സെന്റ്മേരീസ് കോളേജിലെ കെ എസ് യു പ്രവർത്തകർക്കുനേരെ എസ് എഫ് ഐ അതിക്രമം ഉണ്ടായി.

Related posts

Leave a Comment