Connect with us
,KIJU

News

‘മോഡി’ഫിക്കേഷൻ ചെയ്ത് കേന്ദ്ര സർക്കാർ നാട് തന്നെ ഇല്ലാതാക്കുന്നുവെന്ന് കെ.എസ്.യു

Avatar

Published

on

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിൽ നടത്തുന്ന കാവി വത്കരണത്തിലൂടെ വരുന്നു വളർന്നുവരുന്ന പുതിയ തലമുറയിലേക്ക് വർഗീയതയുടെ വിഷം കുത്തിവയ്ക്കലാണ്സംഘപരിവാർ അജണ്ടയെന്ന് കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് അരുൺ രാജേന്ദ്രൻ
കോൺഗ്രസ് പാർട്ടി നയിക്കുന്ന ഇന്ത്യാ മുന്നണിയെ പേടിച്ച് എൻസി ഇ ആർ ടി പാഠപുസ്തങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതമാക്കാൻ ശുപാർശ ചെയ്തതെന്നും ഇത് ഗതികെട്ട ഭരണകൂടത്തിൻ്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരുംകാലങ്ങളിൽ പാഠപുസ്തകങ്ങളിൽ ഉൾപ്പെട്ട ഗണഗീതം പാടി പഠിക്കുന്ന ഒരു പുതുതലമുറയെ നാം കാണേണ്ടിവരും.വിദ്യാഭ്യാസമേഖലയിൽ നടത്തുന്ന കാവി വൽക്കരണത്തെ ചെറുത്തുതോൽപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്.
ഇന്ത്യയുടെ ചരിത്രവും, പൈതൃകവും മാറ്റി സംഘപരിവാർ അജണ്ടകൾ കുത്തിനിറച്ച് വിദ്യാഭ്യാസ മേഖലയെ ആകെ ശാഖയായി മാറ്റാനാണ് കേന്ദ്രസർക്കാർ നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാഠഭാഗങ്ങളിൽ വേണ്ടത് ഈ രാജ്യം ഇന്നി നിലക്ക് എത്തിക്കാൻ വേണ്ടി നിലകൊണ്ട രാഷ്ട്ര ശില്പികളെക്കുറിച്ചും, സ്വതന്ത്ര സമര സേനനികളെക്കുറിച്ചുമാണ്. ഈ കാര്യങ്ങളിൽ അവബോധമുള്ള ഒരു തലമുറയാണ് വളർന്നു വരേണ്ടത് എന്നും അരുൺ പറഞ്ഞു.

Advertisement
inner ad

News

തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് ഗൃഹമൈത്രി 2022 ഭവന പദ്ധതിയുടെ താക്കോൽദാനം നടത്തി!

Published

on

കുവൈറ്റ് സിറ്റി : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ‘ട്രാസ്ക്’ ഗൃഹമൈത്രി 2022 പദ്ധതിയുടെ ആദ്യത്തെ വീടിന്റെ താക്കോൽദാനം പ്രസിഡന്റ് ശ്രീ. ആന്റോ പാണേങ്ങാടൻ, ട്രാസ്ക് അംഗം ശ്രീമതി. വാസന്തിക്കു നൽകിക്കൊണ്ട് നിർവഹിച്ചു. തൃശ്ശൂർ ജില്ലയിലെ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിലാണ് വീട് നിർമ്മിച്ചു നൽകിയത്. ‘ട്രാസ്ക്’ ഗൃഹമൈത്രി 2022 പദ്ധതിയുടെ രണ്ടു വീടുകളിൽ ആദ്യത്തെ വീടിന്റെ താക്കോൽ ദാനമാണ് നടന്നത്.

വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. അജിതാ സുധാകരന്റെ സാന്നിധ്യത്തിൽ, ട്രാസ്ക് വൈസ് പ്രസിഡന്റ്‌ രജീഷ് ചിന്നൻ സ്വാഗതവും മുൻകാല ഭാരവാഹികൾ ആയിരുന്ന സ്റ്റീഫൻ ദേവസി, വേണുഗോപാൽ ടി ജി എന്നിവർ ആശംസകളും ശ്രീജിത്ത് നന്ദിയും അറിയിച്ചു. ട്രാസ്ക് മുൻകാല ഭാരവാഹികൾ, അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഈ ഉദ്യമത്തിൽ തോളോട് തോൾ ചേർന്നു പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് നന്ദി രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

Featured