Connect with us
inner ad

Kerala

ചെപ്പടിവിദ്യയും വഞ്ചനയും കാണിക്കുന്ന പഠിച്ചകള്ളി തന്നെയാണ് എസ്എഫ്ഐ വനിതാ നേതാവെന്ന് കെഎസ്‌യു

Avatar

Published

on

കോഴിക്കോട്: തട്ടിപ്പ് മുഖമുദ്രയാക്കി പ്രവർത്തിക്കുന്ന സംഘടനയായി എസ്എഫ്ഐ മാറിയെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ്. വ്യാജ രേഖ തയ്യാറാക്കിയ എസ്എഫ്ഐ നേതാവ് കെ വിദ്യ സംസ്ഥാനത്തെ മുതിർന്ന എസ്എഫ്ഐ നേതാക്കളുടെയും സിപിഎം നേതാക്കളുടെയും പിന്തുണയോടെ നടത്തിയ തട്ടിപ്പുകൾ ഓരോന്നോരോന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. എസ്എഫ്ഐ സംസ്ഥാന നേതാക്കളുമായി ആത്മ ബന്ധമുള്ള കെ.വിദ്യ 2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ M.Phil ചെയ്തിട്ടുണ്ടായിരുന്നു. M.Phil ഒരു ഫുൾടൈം കോഴ്സാണ്. അതേ കാലയളവിൽ തന്നെ 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളേജിൽ മലയാളം ഡിപ്പാർട്ട്മെന്റ് ഗസ്റ്റ്ലക്ചററായി ജോലി ചെയ്യുകയും ചെയ്തു.

സംസ്കൃത സർവ്വകലാശാലയുടെ M.Phil പ്രോഗ്രാമിന്റെ റെഗുലേഷൻസിൽ ഇതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ചട്ടങ്ങളും മാനദണ്ഡങ്ങളും കൃത്യമായി വിവരിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർത്ഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപികയായും പ്രവർത്തിച്ചു. യൂണിവേഴ്സിറ്റിയിൽ നിന്ന് ഫെലോഷിപ്പ് കോളേജിൽ നിന്ന് ശമ്പളം ഒരേ സമയം കൈപ്പറ്റി. ചെപ്പടിവിദ്യയും വഞ്ചനയും കാണിക്കുന്ന പഠിച്ചകള്ളി തന്നെയാണ് എസ്എഫ്ഐ നേതാവായ വിദ്യ എന്ന് പകൽ പോലെ വ്യക്തമാണ്. സിപിഎം നേതാക്കളും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയും ആവർത്തിച്ച് പറയുന്നതും വെല്ലുവിളിക്കുന്നതും ന്യായീകരിച്ചതുമായ കാര്യം വിദ്യ എസ്എഫ്ഐക്കാരി ആയിരിക്കുമ്പോൾ അല്ലല്ലോ ഇത്തരം തട്ടിപ്പുകൾ ഒന്നും കാണിച്ചത് എന്നാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

എന്നാൽ എസ്എഫ്ഐക്കാരിയായും എസ്എഫ്ഐയുടെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ അതോടൊപ്പം തന്നെ ശങ്കരാ കോളജിലെ അധ്യാപികയായും ഒരേസമയം വിദ്യ പ്രവർത്തിച്ചു എന്നതാണ് ഇപ്പോൾ വ്യക്തമാവുന്നത്. എസ്എഫ്ഐയുടെ യുയുസി ആയതുകൊണ്ട് തന്നെ 2019 നവംബർ 25ന് സംസ്ഥാന സംസ്കൃത സർവകലാശാല യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത് വരെ അധ്യാപികയായി വിദ്യ തുടരുകയും ചെയ്തു. അങ്ങനെ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന 2019- 20 കാലഘട്ടത്തിൽ തന്നെയാണ് പിൻവാതിൽ വഴി പിഎച്ച്ഡി പ്രവേശനം നേടിയതും അവിടെയും തട്ടിപ്പും സംവരണ അട്ടിമറിയും ഉന്നത സ്വാധീനവും എല്ലാം വിദ്യ കൈമുതലാക്കി പ്രവർത്തിച്ചത്.

സംവരണം അട്ടിമറിക്കപ്പെട്ടിട്ടില്ല എന്ന് ആദ്യം പറഞ്ഞ വി.സി ധർമ്മരാജൻ അടാട്ട് പിന്നീട് അദ്ദേഹത്തിന് നിലപാടിൽ നിന്നും പിറകോട്ട് പോകേണ്ടിവന്നത് കേവലം ഒരു നിലപാട് മാറ്റം മാത്രമല്ല കൃത്യമായ രേഖകൾ സഹിതം തെളിവുകൾ പുറത്തുവരും എന്ന ബോധത്തിന്റെ അടിസ്ഥാനത്തിലുള്ള ഏറ്റുപറച്ചിൽ ആണ് പിന്നീട് ഉണ്ടായത്. യുജിസി റെഗുലേഷൻ അനുസരിച്ച് 20% എസ് സി എസ് ടി സംവരണം നിർബന്ധമാണ്. അത് വിദ്യയുടെ പിഎച്ച്ഡി പ്രവേശന ലിസ്റ്റിൽ പാലിക്കപ്പെട്ടില്ല എന്ന് പകൽ പോലെ വ്യക്തവുമാണ്. അതുപോലെ തന്നെ മൂന്നുവർഷം അധ്യാപന പരിചയം നിർബന്ധമാണ് എന്ന മാനദണ്ഡമുള്ള കണ്ണൂർ സർവ്വകലാശാല വാല്യുവേഷൻ ക്യാമ്പിൽ വിദ്യ എങ്ങനെ പങ്കെടുത്തു എന്നത് സംബന്ധിച്ചും കൃത്യമായ അന്വേഷണം വേണം. അവിടെയും ഇത്തരത്തിൽ ഏതെങ്കിലും വ്യാജ രേഖ സമർപ്പിച്ചിട്ടാണോ എന്നതും ഉന്നത സ്വാധീനത്തിലാണോ ആ ലിസ്റ്റിൽ ഉൾപ്പെടുന്നത് എന്നതും സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസ മണ്ഡലത്തിന് പുഴുക്കുത്ത് വീഴ്ത്തി നശിപ്പിക്കാൻ പ്രയത്നിക്കുന്ന പുഴുക്കളായി SFl നേതാക്കൾ മാറി എന്നതാണ് വസ്തുത. കോളേജിൽ പഠിക്കുമ്പോൾ കോഴ്സ് പൂർത്തിയാക്കാൻ കൃത്രിമമാർഗ്ഗം സ്വീകരിക്കുകയും ഇൻ്റേണൽ മാർക്ക് മുഴുവനും ലഭിക്കാതിരിക്കുമ്പോൾ ഗുരുനാഥൻമാരുടെ കാറും വീടും അക്രമിക്കുകയും ചെയ്യുന്ന കെ.വിദ്യ ഉൾപ്പെടെയുള്ള SF1ക്കാരെ ഗുജറാത്തിലേക്ക് അയക്കണം. സബർമതി ആശ്രമത്തിൽ സേവനം ചെയ്യാൻ അയക്കണം. കേരളത്തിലെ ഭരണ നേതൃത്വത്തിൻ്റെ പിന്തുണയിൽ വിദ്യാഭ്യാസത്തിൽ വിദ്യ മാറ്റി വെറും അഭ്യാസമാക്കി മാറ്റി സംഘടനക്ക് വേണ്ടി ക്രിമിനൽ സംഘങ്ങളെ സൃഷ്ടിക്കാൻ എസ് എഫ്.ഐ നേതൃത്വത്തിൽ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നു. എന്നാലും എൻ്റെ വിദ്യേ എന്ന് പരിതപിച്ച ശ്രീമതി ടീച്ചർ എന്നാലും എൻ്റെ പോലീസേ എന്ന് കൂടി ചോദിക്കാൻ തയ്യാറാവണമെന്നും കുരുടൻ ആനയെ കണ്ടത് പോലെയാണ് ഇ.പി.ജയരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പോലും പ്രതികരിക്കുന്നത് എന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.കെ.എസ്.യു ജില്ലാ പ്രസിഡന്റ്‌ വി.ടി സൂരജ്,
സംസ്ഥാന ജനറൽ സെക്രട്ടറി പി.സനൂജ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി ശക്തമായ മഴയാണ് ലഭിക്കുന്നത്. ഇന്നും നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലര്‍ട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ടും മൂന്ന് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടുമാണെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. ശനിയാഴ്ച പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു.

Continue Reading

Featured