Connect with us
48 birthday
top banner (1)

Kerala

വിദേശ സര്‍വ്വകലാശാല വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ എസ് യു

Avatar

Published

on


കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം’ എന്ന് പേരിടണമെന്നും ഒപ്പം പുഷ്പന്റെ പേരില്‍ ഒരു ചെയര്‍ ആരംഭിക്കുക കൂടി ചെയ്യണം; വിദേശ സര്‍വ്വകലാശാല വിഷയത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് കെ.എസ്.യുകേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകര്‍ക്കുന്നതിനു വേണ്ടിയുള്ള ഡീലാണ് വിദേശ സര്‍വ്വകലാശാലയുടെ വരവ് കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുകയെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍

വിദേശ സര്‍വ്വകലാശാലകള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചാല്‍ അതിന് ‘കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകം’ എന്ന് പേരിടണമെന്നും ഒപ്പം പുഷ്പന്റെ പേരില്‍ ഒരു ചെ യര്‍ ആരംഭിക്കുക കൂടി ചെയ്യണമെന്നും അലോഷ്യസ് സേവ്യര്‍ പരിഹസിച്ചു.വിദേശ സര്‍വ്വകലാശാലയുടെ വരവിനെ കെ.എസ്.യു വലിയ ആശങ്കയോടെയാണ് നോക്കി കാണുന്നത്.നിലവില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് കുടിയേറുന്നത് വിദ്യാഭ്യാസ മേഖലയിലെ അമിത രാഷ്ട്രീയവത്കരണവും ഗുണനിലവാര തകര്‍ച്ചയും ഒപ്പം അതി രൂക്ഷമായ തൊഴിലില്ലായ്മയും കൊണ്ടാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ചൂണ്ടി കാട്ടി.ഇവ പരിഹരിക്കുന്നതിന് യാതൊരു വിധ നിര്‍ദ്ദേശങ്ങളോ നടപടികളോ എടുക്കാതെ, വിദേശ സര്‍വ്വകലാശാലയുടെ വരവിനെ പറ്റി പരാമര്‍ശിക്കുന്നതില്‍ ദുരൂഹതയുണ്ട്.

Advertisement
inner ad

വിദേശ സര്‍വ്വകലാശാല വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പറഞ്ഞ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ തന്നോടൊപ്പം ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ആക്കിയ, വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ സ്ഥാപനത്തിന്റെ ഡയറക്ടറെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം കാണിക്കണമെന്നും അല്ലാത്തപക്ഷം അല്‍പ്പമെങ്കിലും ഉളുപ്പുണ്ടെങ്കില്‍ സ്വയം രാജിവെക്കാന്‍ തയാറാകണമെന്നും ആലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു.കെ.എസ്.യു എല്ലാ കാലത്തും വിദ്യാഭ്യാസ മേഖലയിലെ അനിവാര്യമായ മാറ്റങ്ങളെയും പുരോഗമന കാഴ്ച്ചപ്പാടുകളെയും സ്വാഗതം ചെയ്ത പ്രസ്ഥാനമാണെന്നും ഇടതുപക്ഷത്തിന്റെ നയവ്യതിയാനത്തില്‍ കുറഞ്ഞ പക്ഷം പിണറായി വിജയന്‍ എസ് എഫ് ഐ യെ കൊണ്ട് ടി പി ശ്രീനിവാസനോട് മാപ്പ് പറയിപ്പിക്കാന്‍ എങ്കിലും തയ്യാറാവണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ദുരന്ത സഹായത്തിന് കൂലി ചോദിച്ചു കേന്ദ്രസർക്കാർ; എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് ആവശ്യം

പ്രളയകാലത്തെ എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

Published

on

ന്യൂഡൽഹി: കേരളത്തിലെ പ്രളയ കാലങ്ങളിലെയും വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്തും ഇന്ന് ഇന്ത്യൻ നാവികസേന നടത്തിയ എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് പണം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രസർക്കാർ. എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ്. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ കത്ത് നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ.2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. അടിയന്തരമായി തിരിച്ചടക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്.

Continue Reading

Ernakulam

കുസാറ്റിൽ കെഎസ്‌യു തേരോട്ടം; 31 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചു

Published

on

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുത്ത് കെഎസ്‌യു. 31 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. സഖ്യം ഇല്ലാതെ ഒറ്റയ്ക്കാണ് കെഎസ്‌യു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Continue Reading

Kerala

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Published

on

തിരുവനന്തപുരം: ആര്യനാടില്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയില്‍ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച്‌ വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ആര്യനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എസ്‌എടിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ ആര്യനാട് പിഎച്ച്‌സിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Continue Reading

Featured