കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ കെഎസ്‌യു പ്രതിഷേധം

കൊച്ചി : JEE, NEET പരീക്ഷകളിൽ വ്യാപകമായി അഴിമതിയുണ്ട് എന്ന് വ്യക്തമായി തെളിഞ്ഞിട്ടും യാതൊരു നടപടിയോ ജുഡീഷ്യൽ അന്വേഷണമോ പ്രഖ്യാപിക്കാതെ മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ നടപടികൾക്കെതിരെ കെഎസ്‌യു എറണാകുളം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിന്മുൻപിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെ.എസ്.യു എറണാകുളം അസംബ്ലി പ്രസിഡന്റ് ജെയിൻ ജയ്സൺ മാത്യു അധ്യക്ഷത വഹിച്ച പരിപാടി കെഎസ്‌യു എറണാകുളം ജില്ല പ്രസിഡന്റ് അലോഷ്യസ് സേവിയർ ഉദ്ഘാടനം ചെയ്തു. അസംബ്ലി കമ്മിറ്റി ഭാരവാഹികളായ നിമിത്ത്, നിഖിൽ, ഫ്രാൻസിസ്, നയൻ, ഹെയൻസ്, വരുൺ, യാസീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment