എസ്എഫ്ഐ ക്യാമ്പസുകളെ കലാപശാലകളാക്കുന്നു ; കെ എസ് യു : നാളെ പ്രതിഷേധ ദിനം

കൊല്ലം : എസ്എഫ്ഐ ക്യാമ്പസുകളെ കലാപശാലകൾ ആക്കുന്നുവെന്ന് കെഎസ്‌യു കൊല്ലം ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയൻ.അഞ്ചൽ സെന്റ് ജോൺസ് കോളേജിലെ കെഎസ്‌യു പ്രവർത്തകർക്കുനേരെ എസ്എഫ്ഐ അക്രമം നടത്തിയിരുന്നു. സംഘർഷത്തിനിടയിൽ കെ എസ് യു പ്രവർത്തകർക്ക് പരിക്ക്.നവാഗതർ വന്നതിനുശേഷം ജില്ലയിലെ പല ക്യാമ്പസുകളിലും എസ്എഫ്ഐ സമാനമായ രീതിയിൽ അക്രമത്തിന് നേതൃത്വം നൽകുകയാണെന്നും കെഎസ്‌യു ജില്ലാ പ്രസിഡന്റ് പറഞ്ഞു. നാളെ ജില്ലയിലെ കലാലയങ്ങളിൽ പ്രതിഷേധം ആചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment