പ്ലസ് വൺ പ്രവേശനത്തിലെ അപാകതകൾ പരിഹരിച്ച് അധിക ബാച്ചുകളും സീറ്റുകളും അനുവദിക്കണം; തപാൽ ദിനത്തിൽ ‘പ്രതിഷേധ തപാൽ’ സംഘടിപ്പിച്ചു കെ എസ് യു

മുവാറ്റുപുഴ : അധ്യായനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിലെ അപാകതകൾ പരിഹരിച്ച്, അധിക ബാച്ചുകളും സീറ്റുകളും അനുവദിക്കണമെന്ന് അറിയിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് തപാൽ ദിനത്തിൽ കത്തുകളയച്ച് പ്രതിഷേധിച്ചും, ഇന്ത്യ മഹാരാജ്യത്ത് എത്ര സംസ്ഥാനങ്ങളും, കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ടെന്നറിയാത്ത വിദ്യാഭ്യാസ മന്ത്രിക്ക് ഇന്ത്യയുടെ ഭൂപടം അയച്ചും പ്രതിഷേധിച്ച് വേറിട്ട സമരവുമായി കെ എസ് യു. കെ എസ് യു നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുവാറ്റുപുഴ ഹെഡ് പോസ്റ്റ്‌ഓഫീസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെറിൻ ജേക്കബ് പോൾ അധ്യക്ഷതവഹിച്ച യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ റഫീഖ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ, കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി സൽമാൻ ഒലിക്കൽ, നേതാക്കളായ അരുൺ വർഗീസ് പുതിയേടത്ത്, ആൽബിൻ കുര്യൻ, ഇമ്മാനുവേൽ ജോർജ്, റയ്‌മോൻ സാബു, അസ്‌ലം കക്കാടൻ, ഹാഷിം എ കെ, എവിൻ എൽദോസ്, ഷാഫി കബീർ, മാഹിൻ പി ആസാദ്‌, സനു മോഹൻ, എൽദോസ് തങ്കച്ചൻ, ബ്ലെസ്സൺ ബിജു, അൻസൽ, ബാദുഷ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts

Leave a Comment