മോഫിയ വിഷയം ആളിക്കത്തുന്നു ; കെഎസ്‌യു വിന്റെ ഡിജിപി ഓഫീസ് മാർച്ച് അല്പസമയത്തിനകം

കേരളത്തിലെ പോലീസ് സേനയ്ക്ക് ഹിറ്റ്ലറുടെ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ പ്രേതം ബാധിക്കുകയാണോയെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത്.

മോഫിയ പർവീനിന്റെ മരണാനന്തര നീതിക്കുവേണ്ടി സമരം ചെയ്യുന്ന സമരനേതാക്കളെ സന്ദർശിച്ച് എസ്.പി ഓഫീസിൽ പരാതിയുമായി കടന്നു പോയ മോഫിയ പറവിനിന്റെ സഹപാഠികളെ യാതൊരു കാരണവും കൂടാതെ കസ്റ്റഡിയിലെടുത്ത് തടങ്കലിൽ വെച്ചത് മണിക്കൂറുകളാണ്. ശ്രീ.ഡീൻ കുരിയാക്കോസ് എം.പിയുടെ നേതൃത്വത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചാണ് കുട്ടികൾ ഇപ്പോൾ കസ്റ്റഡിയിൽനിന്ന് മോചിതരാക്കിയത്.

മോഫിയയുടെ ആത്മഹത്യയിൽ പ്രതിസ്ഥാനത്ത് പോലീസുണ്ട്. ആ പോലീസ് സേനയ്ക്ക് നേരെ ഉയർന്ന പ്രതിഷേധങ്ങളെ ക്രൂരമായി അടിച്ചമർത്താമെന്ന് പോലീസ് കരുതിയാൽ കയ്യുംകെട്ടി നോക്കി ഇരിക്കാൻ ബുദ്ധിമുട്ടുണ്ട്. നമ്മുടെ സഹോദരിമാർക്ക് വേണ്ടിയുള്ള നീതിയുടെ പോരാട്ടത്തിൽ നാം ഒന്നിച്ചേ മതിയാകൂ.

പോലീസിന്റെ ജനാധിപത്യ വിരുദ്ധതയ്ക്കും, പ്രതിയായ സി.ഐയെ സംരക്ഷിക്കുന്ന നടപടികൾക്കുമെതിരെ ഡി.ജി.പി ഓഫീസിലേക്ക് കെ.എസ്‌.യുവിന്റെ പ്രതിഷേധ മാർച്ച് അല്പസമയത്തിനുള്ളിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment