അട്ടപ്പാടിയിലെ ശിശുമരണങ്ങൾ ; കെ എസ് യു സംസ്ഥാന പ്രസിഡന്റ് ഉപവസിക്കും

പാലക്കാട്‌ : അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന ശിശുമരണങ്ങൾക്ക് കാരണമായ സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് ഉപവാസ സമരം നടത്തും. അഗിളി മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് ഡിസംബർ മൂന്നിന് രാവിലെ ഒമ്പത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് ഉപവാസ സമരം. ഉപവാസ സമരത്തിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ ഒട്ടേറെപേർ പങ്കെടുക്കുമെന്ന് കെ എസ് യു പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് അറിയിച്ചു.

Related posts

Leave a Comment