കെഎസ്‌യു മാർച്ചിൽ പോലീസ് അതിക്രമം ; അടങ്ങാത്ത പോരാട്ടത്തിനുറച്ച് പ്രതിപക്ഷ വിദ്യാർഥി-യുവജന സംഘടനകൾ

തിരുവനന്തപുരം : വിദ്യാഭ്യാസവകുപ്പ് മന്ത്രി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിനു നേരെ പോലീസ് അതിക്രമം.യാതൊരു പ്രകോപനവും കൂടാതെയാണ് മാർച്ചിനു നേരെ പൊലീസ് അതിക്രമം ഉണ്ടായത്. ഉദ്ഘാടനം കഴിഞ്ഞതിനു തൊട്ടുപിന്നാലെ പോലീസ് അകാരണമായി വിദ്യാർഥികളെ മർദ്ദിക്കുകയായിരുന്നു. നിയമസഭയ്ക്ക് മീറ്ററുകൾ ക്കപ്പുറം മാർച്ച് ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടയുകയായിരുന്നു. തുടർന്ന് സമാധാനപരമായി പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പോലീസ് അക്രമം നടത്തുകയായിരുന്നു. വരും ദിവസങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ.

Related posts

Leave a Comment