Connect with us
,KIJU

Kerala

മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്‌ കെഎസ്‌യു പ്രതിഷേധം

Avatar

Published

on

പാലക്കാട്‌: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്തതിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.

സ്വന്തം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഡോക്ടറുടെ അതിദാരുണമായ കൊലപാതകത്തിലും ന്യായീകരണവുമായി വന്ന ആരോഗ്യമന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. ”ഹൗസ് സർജനായ ഡോ.വന്ദന എക്സ്പീരിയൻസ്ഡ് അല്ലെന്നും പെട്ടെന്ന് ആക്രമണമുണ്ടായപ്പോൾ ഭയന്നിട്ടുണ്ടാവും” എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രസ്താവന .ആരോഗ്യവകുപ്പിന്റെ നിസംഗതയുടെയും ഉദാസീനതയുടെയും ഒടുവിലത്തെ രക്തസാക്ഷിയാണ് ഡോ. വന്ദനദാസ്. ധാർമ്മികതയുടെ തരിമ്പെങ്കിലും ശേഷിക്കുന്നുണ്ടെങ്കിൽ, വീണ ജോർജ് ആ സ്ഥാനമൊഴിഞ്ഞ് കഴിവുള്ള ആരെയെങ്കിലും ഏൽപ്പിക്കണമെന്നും കെഎസ്‌യു ആവശ്യപ്പെട്ടു.

Advertisement
inner ad

കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം സുൽത്താൻപേട്ട് ജംഗ്ഷനിൽ പോലീസ് തടഞ്ഞു. പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. പരിപാടിയിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജാസ് കുഴൽമന്ദം, ഗൗജ വിജയകുമാർ, സംസ്ഥാന നിർവാഹകസമിതി അംഗം ശ്യാം ദേവദാസ്, അമൽ കണ്ണാടി,ആകാശ് കുഴൽമന്ദം, അനൂജ് ഹരിദാസ്,അനിരുദ്ധ്, അസ്‌ലം, ബാദുഷ, ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
inner ad

Ernakulam

ശ്രീക്കുട്ടനെ ചേർത്തുപിടിച്ച്, രാഹുൽ ഗാന്ധി

Published

on

കൊച്ചി: എസ്എഫ്ഐ നടത്തിയ തിരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ കേരളവർമ്മ കോളേജ് ചെയർമാൻ സ്ഥാനം നഷ്ടമായെങ്കിലും നിയമപോരാട്ടത്തിലൂടെ റീ കൗണ്ടിംഗ് നടത്താൻ അനുകൂല വിധി സമ്പാദിച്ച ശ്രീക്കുട്ടനെ നേരിൽകണ്ട് രാഹുൽ ഗാന്ധി. പോരാട്ടവീര്യം ഉയർത്തിപ്പിടിച്ച കെഎസ്‌യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ രാഹുൽ ഗാന്ധി ചേർത്തുപിടിച്ചു. നേതാവിന്റെ സാമീപ്യവും വാക്കുകളും ശ്രീക്കുട്ടന് പുതു ഊർജമായി. മൂന്നു ദിവസത്തെ മണ്ഡലപര്യടനത്തിനിടെ മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി കൊച്ചിയിലെത്തിയപ്പോഴാണ് രാഹുൽ ഗാന്ധി ശ്രീക്കുട്ടനെ കണ്ടത്.

എസ്എഫ്ഐക്ക് കനത്ത തിരിച്ചടിയായി കേരളവർമ്മ കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. കൗണ്ടിങ്ങിൽ അപാകതയുള്ളതായി ചൂണ്ടിക്കാട്ടി ശ്രീക്കുട്ടൻ നൽകിയ ഹർജിയിലാണ് വിധി. ഒരു വോട്ടിന് താൻ ജയിച്ചതാണെന്നും കോളജ് അധികൃതർ റീ കൗണ്ടിംഗ് നടത്തി എസ്എഫ്ഐ സ്ഥാനാർത്ഥി കെ.എസ്. അനിരുദ്ധിനെ പത്ത് വോട്ടുകൾക്ക് വിജയിയായി പ്രഖ്യാപിച്ചെന്നും ശ്രീക്കുട്ടൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. റീ കൗണ്ടിംഗിനിടെ വൈദ്യുതി തടസപ്പെട്ടതും ഹർജിയിൽ ചൂണ്ടിക്കാട്ടി. അസാധു വോട്ടുകൾ റീകൗണ്ടിംഗിൽ സാധുവായതെങ്ങനെയെന്ന് ഹർജി പരിഗണിക്കുന്ന വേളയിൽ ഹൈക്കോടതി കോളേജ് അധികൃതരോട് ചോദിച്ചു. അസാധുവായ വോട്ടുകൾ ഒഴിവാക്കി മാനദണ്ഡങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താൻ കോടതി ഉത്തരവിട്ടു.

Advertisement
inner ad

മാത്യു കുഴൽനാടൻ എംഎൽഎയാണ് കെഎസ്യുവിനായി കോടതിയിൽ ഹാജരായത്. നിയമപരമായ വിജയം ഉറപ്പുവരുത്താനായി മാത്യു കുഴൽനാടനെ നിർബന്ധപൂർവ്വം കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ചുമതലപ്പെടുത്തുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured

പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

Published

on

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അം​ഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോ​ഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതി​ഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പി‌ടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്ര‍ജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.

Continue Reading

Kerala

സാമ്പത്തിക പ്രതിസന്ധി: റവന്യൂ ജില്ലാ കലോത്സവത്തിനായി വിദ്യാർത്ഥികളോട് പഞ്ചസാര കൊണ്ടുവരാൻ നിർദേശം

Published

on

കോഴിക്കോട്: പേരാമ്പ്രയിൽ വെച്ച് നടക്കുന്ന റവന്യൂജില്ലാ കലാമേളയിൽ വിവാദ ഉത്തരവുമായി പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഹെഡ്‌മിസ്ട്രസ്. വിദ്യാഭ്യാസ വകുപ്പിന്റെ സമ്മർദം മൂലമാണ് ഉത്തരവെന്നാണ് ആക്ഷേപം. കലാമേളയ്ക്കായി ഓരോ വിദ്യാർത്ഥികളും ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭക്ഷ്യവിഭവസമാഹരണത്തിൻ്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഓരോ ഇനം ഭക്ഷ്യവസ്തുക്കൾ നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് പറഞ്ഞിരിക്കുന്നത്. കലാമേളക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടിയും ഒരു കിലോ പഞ്ചസാര വീതം കൊടുക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. അതിനാൽ കുട്ടികൾ നാളെ വരുമ്പോൾ ഒരു കിലോ പഞ്ചസാര അല്ലെങ്കിൽ 40 രൂപ കൊണ്ടുവരേണ്ടതാണെന്നും ഹെഡ്മിസ്ട്രസ് ഉത്തരവിൽ പറയുന്നു.

Continue Reading

Featured