കാമ്പസുകളിൽ മാനവിക പ്രതിരോധം തീർക്കണം കെ.എസ്.യു

കൊച്ചി: ദീപശിഖ 2021 എന്ന പേരിൽ കെ. എസ് യു മഹാരാജാസ് കോളേജ് യൂണിറ്റ് കോൺഫറൺസ് സംഘടിപ്പിച്ചു . വർധിച്ച് വരുന്ന സമൂഹത്തിലെ വർഗീയ പ്രവണതകൾക്കെതിരെ ക്യാമ്പസുകളിൽ വിദ്യാർത്ഥി പ്രതിരോധം തീർക്കണമെന്ന് യൂണിറ്റ് കോൺഫറൺസ് പ്രമേയം പാസാക്കി. രാവിലെ 10 മണിക്ക് കോളേജ് കെമിസ്ട്രി ഹാളിലാണ് സമ്മേളനം നടന്നത്. യൂണിറ്റ് പ്രസിഡൻറ് ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.എസ് യു ജില്ലാ പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ സമ്മേളനം ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എ എ അജ്മൽ നേതാക്കളായ ജിൻറ്റോ ജോൺ, ടിറ്റോ ആൻ്റണി, ഷാരോൺ പനയ്ക്കൽ, ആനന്ദ് കെ ഉദയൻ ,വി വേക് ഹരിദാസ്, നോബൽകുമാർ, അന്ന, അമൽ, നിയാസ്, തൻവീർ ,ഹിരൺ, ഫയാസ് , ജുനൈസ് എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment