ശിവൻകുട്ടിയുടെ രാജിയാവശ്യത്തോട് പോലീസിനും അനുഭാവമോ..? ; ‘ മാർച്ചിനിടെ കെഎസ്‌യു നേതാവിനെ വാത്സല്യത്തോടെ എടുത്തുയർത്തി എസ്ഐ ‘ ; ചിത്രം വൈറൽ

തിരുവനന്തപുരം : നിയമസഭാ കയ്യാങ്കളി യുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ടു കെഎസ്‌യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് വിദ്യാർത്ഥി മാർച്ച് നടത്തിയിരുന്നു. മാർച്ചിന് ഇടയിലുണ്ടായ സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. മാർച്ചിൽ പോലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ കെഎസ്‌യു പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. ഉപരോധത്തിനിടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടയിൽ ചുമതലയുണ്ടായിരുന്ന എസ് ഐ കെ എസ് യു തിരുവനന്തപുരം നിയോജകമണ്ഡലം പ്രസിഡന്റ് പ്രതുലിനെ ഒറ്റയ്ക്ക് എടുത്തുപൊക്കി വാഹനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഈ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. വാത്സല്യത്തോടെ കുട്ടിയെ എടുക്കുന്നത് പോലെയാണ് പോലീസുദ്യോഗസ്ഥൻ കെഎസ്‌യു നേതാവിനെ എടുത്തുയർത്തി നടന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ ശിവൻകുട്ടിയുടെ രാജിയിൽ പോലീസ് ഉദ്യോഗസ്ഥർക്കും താല്പര്യമോ എന്ന സംശയങ്ങളും പ്രകടിപ്പിക്കപ്പെടുന്നുണ്ട്. കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ ചിത്രം പങ്കുവയ്ക്കപ്പെട്ടു.

Related posts

Leave a Comment