കെ.എസ്.യു വിദ്യാര്‍ത്ഥി സ്‌നേഹാദരവ് നല്‍കി

മഞ്ചേരി :കെ.എസ്.യു മഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തില്‍ മഹാമാരിയുടെ പ്രതിസന്ധിയില്‍ സമൂഹത്തോടൊപ്പം പ്രവര്‍ത്തിച്ച കെ.എസ്.യു പ്രവര്‍ത്തകരെ ആദരിച്ചു.സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു.കെ.എസ്.യു മണ്ഡലം പ്രസിഡന്റ് നസീബ് യാസീന്‍ അധ്യക്ഷത വഹിച്ചു.ഡിസിസി ട്രഷറര്‍ വല്ലാഞ്ചിറ ഷൗക്കത്തലി,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹുസൈന്‍ വല്ലാഞ്ചിറ,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ മേച്ചേരി,കെ.എസ്.യു ജില്ല സെക്രട്ടറി ഇ.കെ അന്‍ഷിദ്,സുബൈര്‍ വീമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.കെ.എസ്.യു മണ്ഡലം ഭാരവാഹികള്‍ റിനോ കുര്യന്‍,സാലിം പാലക്കുളം,നീനു സാലിന് എന്നിവര്‍ നേതൃത്വം കൊടുത്തു.

Related posts

Leave a Comment