Connect with us
48 birthday
top banner (1)

Kerala

രക്തസാക്ഷികൾ വഴിതെളിച്ച കെ എസ് യു

Avatar

Published

on

പിറവി കൊണ്ട് 67 വർഷങ്ങൾ പിന്നിടുമ്പോൾ പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവൻ ത്വജിച്ച ഒരുപിടി രക്തസാക്ഷികൾ കെ എസ് യുവിനുണ്ട്. 1967 സെപ്റ്റംബർ മാസം 11ന് കാസർഗോഡ് മല്ലികാർജുന ക്ഷേത്രത്തിനു സമീപം പോലീസിന്റെ കിരാതമായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട സുധാകർ അക്കിത്തായും ശാന്താറാം ഷേണായിയും ആദ്യ രക്തസാക്ഷികളാണ്. വിദ്യാർത്ഥികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകുകയെന്ന ആവശ്യമുയർത്തി ആയിരുന്നു ഇരുവരും സർക്കാരിനെതിരെ സമരം ചെയ്തത്. വിമോചന സമരത്തിൽ ശക്തമായി നിലകൊണ്ട മീൻപുഴക്കൽ കുര്യനെ കമ്മ്യൂണിസ്റ്റ് ഗുണ്ടകൾ കുത്തിക്കൊലപ്പെടുത്തിയത് 1959 ജൂൺ മാസം 21നാണ്. കേരള മനസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവമായിരുന്നു മുരളി സംഭവം. തേവര എസ് എച്ച് കോളേജിന് സമീപം ബസ് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിലാണ് ഫോർട്ട് കൊച്ചി സ്വദേശിയായ മുരളി എന്ന വിദ്യാർത്ഥിയെ പോലീസ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മികച്ച സംഘാടനം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നേതാവായിരുന്നു കരിപ്പായി ഫ്രാൻസിസ്. കെഎസ്‌യു മുകുന്ദപുരം താലൂക്ക് സെക്രട്ടറി കൂടിയായിരുന്ന അദ്ദേഹത്തെ 1980 ജൂൺമാസം 9നാണ് കോളേജിലേക്ക് പോകുന്ന വഴി സിപിഎം ഗുണ്ടാപ്പട വെട്ടി കൊലപ്പെടുത്തിയത്. കണ്ണൂരിന്റെ മണ്ണിൽ കേരള വിദ്യാർത്ഥി യൂണിയന് അടിത്തറപാകിയ നേതാവായിരുന്നു കെ പി സജിത് ലാൽ. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സജിത്ത് ലാലിനെ 1995 ജൂൺ മാസം 27 നാണ് ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കുത്തിക്കൊലപ്പെടുത്തിയത്. 1985 മെയ് മാസം 23നാണ് തിരുവനന്തപുരം ആറ്റിങ്ങൽ ഐടിഐയിലെ കെഎസ്‌യു നേതാവായ വിജയകുമാറിനെ എബിവിപി ഭീകരവാദികൾ കഠാര കുത്തിയിറക്കി കൊലപ്പെടുത്തുന്നത്. പേരാമ്പ്ര സികെജിഎം കോളേജിലെ കെഎസ് യു യൂണിറ്റ് പ്രസിഡണ്ടായ അറക്കൽ സിജു യാത്രാവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് രക്തസാക്ഷിത്വം വഹിച്ചത്. ഏറ്റവും ഒടുവിൽ കൊല്ലപ്പെട്ട ശുഹൈബും കൃപേഷും മൺമറഞ്ഞു പോയതിന്റെ മൂലകാരണം കെഎസ്‌യുവിന് കരുത്തേകി എന്നതായിരുന്നു. 1990 ജനുവരി മാസം 27ന് കണ്ണൂർ നടുവിൽ കെഎസ്‌യു നേതാവായ മകനെ ലക്ഷ്യം വെച്ച് വന്ന സിപിഎം കൊലയാളി സംഘം മകനെ കിട്ടാതെ വന്നപ്പോൾ പിതാവായ വർക്കിയെ കൊലപ്പെടുത്തിയിരുന്നു. വിദ്യാർത്ഥി വിരുദ്ധ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളും ഫാസിസ്റ്റ് വർഗീയവാദികളും അരുംകൊല ചെയ്ത കെഎസ്‌യു പ്രവർത്തകർ ഇനിയും ഏറെയാണ്. ക്രൂര മർദ്ദനങ്ങൾ ഏറ്റുവാങ്ങി ഇന്നും മരിക്കാതെ ജീവിക്കുന്നവർ അതിലേറെയുമാണ്.

Featured

വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം

Published

on

പാലക്കാട്: വാഹനാപകടത്തില്‍ കോളേജ് അധ്യാപകന് ദാരുണാന്ത്യം. ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയില്‍ ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ലക്കിടി നെഹ്റു കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ അക്ഷയ് ആർ മേനോൻ ആണ് മരിച്ചത്. പാലക്കാട് നിന്നും ലക്കിടിയിലെ കോളേജിലേക്ക് വരുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലെത്തിച്ചെങ്കിലും അധ്യാപകൻ്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

കൊല്ലത്ത് വിദ്യാർത്ഥിയെ വീട്ടിൽക്കയറി കുത്തി കൊലപ്പെടുത്തി, അക്രമി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

Published

on

കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവില്‍ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്.കാറില്‍ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയില്‍ റെയില്‍വേ ട്രാക്കില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയില്‍ കണ്ടെത്തി.ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആള്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറില്‍ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

Advertisement
inner ad

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured