Connect with us
48 birthday
top banner (1)

Kasaragod

ഡോക്ടറുടെ കൊലപാതകം: ആരോഗ്യ മന്ത്രിയുടെ പ്രസ്താവന നിരുത്തരവാദിത്തപരമെന്ന് കെ എസ് യു

Avatar

Published

on

കാസർഗോഡ് : കൊലചെയ്യപ്പെട്ട മെഡിക്കൽ വിദ്യാർഥിനിക്ക് ആക്രമണങ്ങളെ തടയാനുള്ള എക്സ്പീരിയൻസ് കുറവാണ് എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന കേരളത്തിലെ ക്രമസമാധാന നില പൂർണ്ണമായും തകർന്നു എന്നതിലേക്കാണ് വിരൽചൂണ്ടുന്നത്. പോലീസിന്റെ സാന്നിധ്യത്തിൽ നടന്ന ഈ കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദികൾ ആഭ്യന്തര വകുപ്പും ആരോഗ്യ വകുപ്പുമാണെന്നും കെ എസ് യു ജില്ലാ കമ്മിറ്റി കാസർഗോഡ് ജനറൽ ഹോസ്പിറ്റലിനു മുമ്പിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പ്രസിഡണ്ട് ജവാദ് പുത്തൂർ പറഞ്ഞു.പരിപാടിയിൽ ശബരീനാഥ് സ്വാഗതവും ജെറമിയ നന്ദിയും പറഞ്ഞു. നുഹുമാൻ പള്ളങ്കോട്, അഭിമന്യു, ശ്രീരാജ് മാങ്ങാട്, അഖിൽ കാലിച്ചാനടക്കം , വിഷ്ണു ഇരിയണ്ണി എന്നിവർ സംസാരിച്ചു

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

നഴ്സിംഗ് വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍

Published

on

കാഞ്ഞങ്ങാട്: മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥിയുടെ ആത്മഹത്യാശ്രമത്തില്‍ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. അമ്മയുടെ പരാതിയിൽ ആണ് കേസെടുത്തത്. മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നൽകിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. സംഭവത്തിൽ വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടി. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. അതേസമയം വനിതാ കമ്മീഷൻ അംഗം കുഞ്ഞായിഷ ഹോസ്റ്റലിൽ എത്തി വിദ്യാർത്ഥികളുടെ മൊഴിയെടുത്തു.

Continue Reading

Kasaragod

കാഞ്ഞങ്ങാട്ടെ നഴ്‌സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം; യൂത്ത് കോൺഗ്രസ് മാർച്ച്, സംഘർഷം

Published

on

കാസർഗോഡ്: നഴ്‌സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് തള്ളികയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോമോന് സംഭവത്തിൽ പരിക്കേറ്റു. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരമായി തുടരുന്നു

Continue Reading

Kasaragod

കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച അ​വ​ധി

Published

on

കാസർഗോഡ് : കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ വിദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ചൊ​വ്വാ​ഴ്ച അവധി. കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് അ​തി​ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വിദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഇ​മ്പ​ശേ​ഖ​ർ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ട്യൂ​ഷ​ൻ സെ​ന്‍റ​റു​ക​ൾ, അ​ങ്ക​ണ​വാ​ടി​ക​ൾ, മ​ദ്ര​സ​ക​ൾ എ​ന്നി​വ​യ്ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.

Continue Reading

Featured