Connect with us
48 birthday
top banner (1)

Kerala

കെഎസ്‌യു ഇടപെടൽ: ഫുട്ബോൾ മത്സരങ്ങൾ പ്രദർശിപ്പിക്കും

Avatar

Published

on

തിരുവനന്തപുരം: കെഎസ്‌യുവിന്റെ ഇടപെടലിനെ തുടർന്ന് വിവിധ ഫുട്ബോൾ മത്സരങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുവാൻ തീരുമാനിച്ച് തിരുവനന്തപുരം നഗരസഭ. നടന്നുകൊണ്ടിരിക്കുന്ന യൂറോ 2024, കോപ്പ അമേരിക്ക 2024 ടൂർണമെന്റുകളുടെ (ഇപ്പോൾ സെമി ഫൈനൽ ഘട്ടം) പൊതു പ്രദർശനമാണ് ബിഗ്സ്‌ക്രീനിൽ പ്രദർശിപ്പിക്കുക. കെ എസ് യു ജില്ലാ സെക്രട്ടറി അഡ്വ. സുനേജോ സ്റ്റീഫൻസൺ ആണ് മേയർക്ക് നിവേദനം നൽകിയത്.

Advertisement
inner ad

കത്തിന്റെ പൂർണരൂപം

To,
മേയർ,
തിരുവനന്തപുരം മുൻസിപ്പൽ കോർപ്പറേഷൻ,
വികാസ് ഭവൻ പി. ഒ.
കേരള, ഇന്ത്യ – 695033

Advertisement
inner ad

വിഷയം: യൂറോ 2024, കോപ്പ അമേരിക്ക 2024 പൊതു പ്രദർശനം നടത്തുന്നതിനുള്ള അഭ്യർത്ഥന

സർ/മാഡ൦,

Advertisement
inner ad

നടന്നുകൊണ്ടിരിക്കുന്ന യൂറോ 2024, കോപ്പ അമേരിക്ക 2024 ടൂർണമെന്റുകളുടെ (ഇപ്പോൾ സെമി ഫൈനൽ ഘട്ടം) പൊതു പ്രദർശനം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് ഞാൻ ബഹുമാനപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഈ അന്തർദേശീയ ടൂർണമെന്റുകൾ ഫിഫ ലോകകപ്പിനൊപ്പം പ്രാധാന്യത്തിലും ആവേശത്തിലും ഒക്കെ തുല്യനിലയിൽ വരുന്നതാണെന്ന് താങ്കൾക്കറിയാമല്ലോ. കോർപ്പറേഷൻ സംഘടിപ്പിച്ച ഈസ്റ്റ് ഫോർട്ടിലെ കാൽ‌നടപ്പാലത്തിൽ നടന്ന 2022 ഫിഫ ലോകകപ്പിന്റെ വിജയകരമായ പൊതു പ്രദർശനം രാത്രിതോറും നിരവധി ഫുട്ബോൾ ആരാധകരെ ആകർഷിച്ച വലിയ വിജയമായിരുന്നു.

Advertisement
inner ad

ഈ ടൂർണമെന്റുകളുടെ പൊതു പ്രദർശനം സംഘടിപ്പിക്കുന്നത് ഫുട്ബോൾ കമ്മ്യൂണിറ്റിയുമായി ഇടപെടാനും ആരാധകർക്കിടയിൽ സഹകരണ മനോഭാവം വളർത്താനും നമ്മുടെ സമൂഹത്തിൽ ഒരു വിപുലമായ ഫുട്ബോൾ സംസ്കാരം കെട്ടിപ്പടുക്കുന്നതിനും കോർപ്പറേഷന് മികച്ച അവസരമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

വരാനിരിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂൾ ഇപ്രകാരമാണ്:

Advertisement
inner ad
  • യൂറോ 2024:
  • സെമി ഫൈനൽ: ജൂലൈ 10, 2024 (രാത്രി 12:30, ബുധൻ) & ജൂലൈ 11, 2024 (രാത്രി 12:30, വ്യാഴം)
  • ഫൈനൽ: ജൂലൈ 15, 2024 (രാത്രി 12:30, തിങ്കൾ)
  • കോപ്പ അമേരിക്ക 2024:
  • സെമി ഫൈനൽ: ജൂലൈ 10, 2024 (രാവിലെ 5:30, ബുധൻ) & ജൂലൈ 11, 2024 (രാവിലെ 5:30, വ്യാഴം)
  • ഫൈനൽ: ജൂലൈ 15, 2024 (രാവിലെ 5:30, തിങ്കൾ)

യൂറോ 2024, കോപ്പ അമേരിക്ക 2024 മത്സരങ്ങളുടെ പൊതു പ്രദർശനം സംഘടിപ്പിക്കുന്നതിനായി എന്റെ അഭ്യർത്ഥന പരിഗണിക്കുമെന്നു വിശ്വസിക്കുന്നു.

എന്ന് വിശ്വാസ്ഥതയോടെ,
അഡ്വ. സുനേജോ സ്റ്റീഫൻസൺ

Advertisement
inner ad

Kerala

കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല

Published

on

പാലക്കാട്‌:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച്‌ ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.

Continue Reading

Kerala

പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ

Published

on

പാലക്കാട്‌: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി

Continue Reading

Kerala

ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍

Published

on

പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured