വിദ്യാർഥികൾക്ക് സ്മാർട് ഫോൺ കൈമാറി കെ.എസ്.യു

കൈപ്പമംഗലം : കെ.എസ്.യു കൈപ്പമംഗലം നിയോജമണ്ഡലം കമ്മിറ്റി, സ്മാർട് കൈപ്പമംഗലം പദ്ധതിയുമായി സഹകരിച്ച്കൊണ്ട് എടവിലങ്ങ് ഗവർന്മെൻ്റ് സ്കൂളിലെ അർഹതപ്പെട്ട വിദ്യാർഥികൾക്ക് സ്മാർട് ഫോൺ കൈമാറി വിദ്യാർഥികൾക്ക് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ സ്കൂളിലെ പ്രധാന അധ്യാപിക ഷാജി ടി.പോൾന് സ്മാർട് ഫോൺ കൈമാറി. കെ.എസ്.യു നിയോജക മണ്ഡലം ആസിഫ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് ദേവസ്സി , മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ഷാഫി, പി.ടി.എ മെമ്പർ നിർമ്മല രഘുനാഥ് ,വി.എം ബൈജൂ , അഫ്‌സൽ എടത്തിരുത്തി, റമീസ്, നിബീഷ്, എന്നിവരുടെ സാന്നിധ്യത്തിൽ കെ.എസ്.യു ഭാരവാഹികളായ അഫ്നാൻ , ഫത്താഹ് , റൗഫ് , ആദർശ് എന്നിവർ നേതൃത്വം നൽകി

Related posts

Leave a Comment