‘അവരും പഠിക്കട്ടെ’ വിദ്യാർത്‌ഥികൾക്ക് ഫോൺ നൽകി കെ.എസ്.യു

തിരുവനന്തപുരം : കെ എസ്‌ യു വലിയതുറ, FMC റോഡ്, USC റോഡ്, വലിയത്തോപ്പ്, ജൂസാ റോഡ് യൂണിറ്റുകളുടെ നേതൃത്ത്വത്തിൽ ‘അവരും പഠിക്കട്ടെ’ എന്ന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിൽ നിന്നും സമാഹരിച്ച തുക കൊണ്ട് 10 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായുള്ള സ്മാർട്ട് ഫോൺ നൽകുന്ന ചടങ്ങ് കെ എസ്‌ യു സംസ്ഥാന പ്രസിഡന്റ് ശ്രീ കെ എം അഭിജിത്ത് ഉദ്ഘടാനം ചെയ്തു ഫോണുകൾ ബൂത്ത് പ്രസിഡന്റ്മാർക്ക് കൈമാറി. കെ എസ്‌ യു ജില്ലാ സെക്രട്ടറി പീറ്റർ സോളമൻ അധ്യക്ഷത വഹിച്ചു. അതാത് ബൂത്തുകളിൽ കെ എസ്‌ യു യൂണിറ്റ് പ്രസിഡന്റ്മാരുടെ നേതൃത്ത്വത്തിലുള്ള സമിതി തിരഞ്ഞെടുത്ത അർഹരായ വിദ്യാർത്ഥികൾക്ക് ഫോണുകൾ കൈമാറും.കെ എസ്‌ യു സംസ്ഥാന ഉപാധ്യക്ഷൻ ശ്രീ ജഷീർ പള്ളിവയൽ, ജനറൽ സെക്രട്ടറി ജോബി ചെമ്മല, നാഷണൽ കോർഡിനേറ്റർ നബീൽ കല്ലമ്പലം, സെക്രട്ടറി ബാഹുൽ കൃഷ്ണ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കുകയും വിതരണത്തിൽ പങ്കുചേരുകയും ചെയ്തു.

Related posts

Leave a Comment