Connect with us
,KIJU

Kerala

ഉന്നത വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകളിൽ ഗവർണ്ണറുടെ ഇടപെടൽ ആവശ്യപ്പെട്ട് കെഎസ്‌യു

Avatar

Published

on

തിരുവനന്തപുരം:കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന വ്യാജരേഖ ചമയ്ക്കൽ തട്ടിപ്പുകളിൽ ഗവർണറുടെ അടിയന്തരി ഇടപെടൽ ആവശ്യപ്പെട്ടു കൊണ്ട് കെഎസ്‌യു പ്രതിനിധികൾ ഗവർണറെ സന്ദശിച് നിവേദനം നൽകി.വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് എം കോം അഡ്മിഷൻ നേടിയ എം.എസ്.എം കോളേജ് വിദ്യാർത്ഥി നിഖിൽ തോമസ്. വ്യാജ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച് ജോലി നേടുന്ന കെ. വിദ്യ പരിക്ഷ എഴുതാതെ പാസ്സാകുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോ
കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ UUC ആൾമാറാട്ടം തുടങ്ങിയ സംഭവങ്ങൾ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതാണ്

ഭരണ സ്വാധീനം ഉപയോഗിച്ച് സിൻഡിക്കേറ്റ് അംഗങ്ങളും സി.പി.എം നേതാക്കളും എസ്.എഫ്.ഐക്ക് വേണ്ടി നടത്തുന്ന വഴിവിട്ട പ്രവർത്തികൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് തന്നെ വലിയ നാണക്കേടണ് ഉണ്ടാക്കിയിരിക്കുന്നത് സംസ്ഥാനത്തെ വിവിധ യൂണിവേഴ്സിറ്റികളിലെ വൈസ് ചാൻസലർമാരുടെയും ഗവൺമെന്റ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും നിയമങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കെഎസ്‌യു സന്ദർശനം

Advertisement
inner ad

കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലി കെഎസ്യു സംസ്ഥാന കൺവീനവർമാരായ ജെസ്വിൻ റോയ് , അബ്ബാദ് ലുത്ഫി, അതുല്യ ജയാനന്ദ്, രോഹിത് ഗോവിന്ദ് എന്നിവരാണ് സന്ദർശിച്ചത്

Advertisement
inner ad

Kerala

കൊല്ലത്ത് ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും

Published

on

കൊല്ലം:10 ദിവസം പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് കൊട്ടാരക്കര കോടതിയിൽ ആവശ്യപ്പെടും.പൊലീസ് അന്വേഷണത്തിൽ അവ്യക്തതകൾ നിലനിൽക്കെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.ഓയൂർ കുട്ടിക്കടത്തിൽ മൂന്നുപേര്‍ മാത്രമാണ് പ്രതികളെന്ന് പൊലീസ് ഉറപ്പിച്ചുപറയുന്നു.

Advertisement
inner ad

അതുകൊണ്ടുതന്നെ കേസിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷണസംഘം പരിശോധിക്കാൻ സാധ്യതയില്ല.പ്രതികളായ പത്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അപക്ഷ സമർപ്പിക്കും.തമിഴ്നാട്ടിലടക്കം പ്രതികൾ സഞ്ചരിച്ച വിവിധ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തും.

റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം ജോസ് ആണ് നേരത്തെ കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചത്.പ്രതികളെ പിടികൂടിയ ദിവസം ചിത്രങ്ങൾ കുട്ടിയെ കാണിച്ച് ഉറപ്പാക്കിയതും ഡിവൈ.എസ്.പി ആയിരുന്നു.ഇൻസ്‌പെക്ടർമാർ ഉൾപ്പടെ 13 പേര്‍ അന്വേഷണസംഘത്തിലുണ്ടാകും.എ.ഡി.ജി.പി പറഞ്ഞ കാര്യങ്ങളും സാക്ഷികൾ പറയുന്ന കാര്യങ്ങളുമായി പൊരുത്തക്കേടുകളുണ്ട്‌. അവയെല്ലാം മാറ്റി തെളിവുകൾ കണ്ടെത്തുക എന്നതാണ് ക്രൈം ബ്രാഞ്ച് സംഘത്തിന്റെ ദൗത്യം.

Advertisement
inner ad

ഒന്നാംപ്രതി പത്മകുമാറിന്റെ സാമ്പത്തികബാധ്യതയിലുള്ള സ്ഥിരീകരണവും വരുത്താൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
പെട്ടെന്ന് എന്തിനാണ് 10 ലക്ഷത്തിന്റെ ആവശ്യം വന്നത് എന്നതിൽ വ്യക്തത വരുത്തണം.

Advertisement
inner ad

Advertisement
inner ad
Continue Reading

Kerala

ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്

Published

on

വൈക്കം:പുലർച്ചെ 4.30ന് അഷ്ടമി ദർശനം ആംരഭിച്ചു.രാത്രി 11നാണ് ഉദയനാപുരത്തപ്പന്റെ വരവ്, ദേവീദേവന്മാർ ഒന്നിച്ച് എഴുന്നള്ളുന്ന അഷ്ടമി വിളക്ക്.നാളെ പുലർച്ചെ രണ്ടിന് വർണാഭമായ അഷ്ടമിവിളക്ക് നടക്കും.
3:30നും 4:30നും ഇടയിൽ ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് നടക്കും.

Advertisement
inner ad

അഷ്ടമി ദിനം പുലർച്ചെ വിശേഷാൽ പൂജകൾക്ക് ശേഷം നട തുറക്കുമ്പോഴുള്ള ദർശനമാണ് അഷ്ടമി ദർശനം.
ഉച്ചയ്‌ക്ക് 12 മണി വരെയാണ് ദർശനം.
അഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം.പടിഞ്ഞാറേ ഗോപുരം വഴി പുറത്തേക്ക് ഇറങ്ങണമെന്നാണ് നിർദ്ദേശം.ഉദയനാപുരത്തപ്പൻ ഉൾപ്പെടെയുള്ള ദേവീദേവന്മാർ നാലമ്പലത്തിന്റെ വടക്കുപുറത്ത് സംഗമിച്ചാണ് വൈക്കത്തപ്പന്റെ സന്നിധിയിലേക്ക് എഴുന്നള്ളുന്നത്.വ്യാഘ്രപാദ മഹർഷിക്ക് ശ്രീപരമേശ്വരൻ പാർവതീസമേതനായി ദിവ്യദർശനം നൽകിയ ദിനമാണ് വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ഉത്സവമായി കൊണ്ടാടുന്നത്.

നാളെ നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.ഏഴിന് നടക്കുന്ന മുക്കുടി നിവേദ്യം വരെയാണ് അഷ്ടമി ഉത്സവച്ചടങ്ങുകൾ ഉണ്ടാകുക.അഷ്ടമിയുടെ കോപ്പു തൂക്കൽ നവംബർ 21നും കൊടിയേറ്റ് അറിയിപ്പ്, സംയുക്ത എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കുലവാഴ പുറപ്പാട് എന്നിവ 23നും നടക്കും.

Advertisement
inner ad
Continue Reading

Kerala

നവകേരള സദസ്: കണ്ണൂരിൽ കിട്ടിയത് 28,801 പരാതികൾ, തീർപ്പാക്കിയത് 133

Published

on

കണ്ണൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് വെറും പാഴ്‌വേലയെന്നു വീണ്ടും തെളിയിക്കപ്പെടുന്നു. സദസ് ന‌ത്തിയ രണ്ട് ജില്ലകളിലെ നടപടികൾ പൂർത്തിയാക്കാനുള്ള സമയ പരിധി പിന്നിട്ടപ്പോൾ എന്തെങ്കിലും നടപടികളുണ്ടായത് 302 പരാതികളിൽ മാത്രം. ആകെ കിട്ടിയതാവട്ടെ 43,769 പരാതികളും. കണ്ണൂർ ജില്ലയിലെ പരാതികളിൽ പരിഹാരം കാണേണ്ട സമയം ഇന്നലെ വൈകുന്നേരം അവസാനിച്ചു. ആകെ 28,801 പരാതികൾ ലഭിച്ചെങ്കിലും പരിഹരിക്കാനായത് 137 പരാതികൾ മാത്രവും.
കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ നടപടി തുടങ്ങി. വിശദാംശങ്ങൾ ഇല്ലാത്തതെ കളിയായി സമർപ്പിച്ച നിവേദനങ്ങൾ 14 എണ്ണമുണ്ട്. ബാക്കി 12,487 പരാതികൾ ഇപ്പോഴും നടപടിയൊന്നും തുടങ്ങാതെ ഫയലിൽ തന്നെയാണ്.
സിവിൽ സ്റ്റേഷനിൽ നിന്ന് ക്രമപ്രകാരം അതത് വകുപ്പുകളിലേക്കും അവിടെ നിന്ന് താഴെ തലത്തിലേക്കും അയച്ചാണ് തീർപ്പ് കൽപ്പിക്കുന്നത്. പല ഓഫീസുകളിലും ജോലി ചെയ്യാൻ ആവശ്യത്തിന് ജീവനക്കാരില്ല. മെല്ലപ്പോക്കിന് ഇതും കാരണമാണ്. ലൈഫ് വീടുമായി ബന്ധപ്പെട്ട് രണ്ടായിരത്തിൽ അധികം അപേക്ഷകളാണ് ലഭിച്ചത്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിയിൽ ഒട്ടാകെ 11 ലക്ഷം പേർക്കാണു നേരിട്ട് സഹായമെത്തിച്ചത്. പിണറായി വിജയന്റെ തട്ടിപ്പ് സദസിൽ പതിനായിരം പേർക്ക് സഹായം കിട്ടുമോ എന്നുറപ്പില്ല. അതും ഉദ്യോ​ഗസ്ഥർ കനിഞ്ഞാൽ മാത്രം.

Continue Reading

Featured