കോൺഗ്രസ്-യൂത്ത് കോൺഗ്രസ്-കെ.എസ്.യു കൊടിമരം സ്ഥാപിച്ചു

യൂത്ത് കോൺഗ്രസ് കുമ്പനാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്-യൂത്ത് കോൺഗ്രസ്-കെ.എസ്.യു കൊടിമരം സ്ഥാപിച്ചു. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജാൻസൺ അധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ്,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് അഫ്സൽ വി ഷെയ്ഖ്,കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് ആശാ.സി.ജി, കോൺഗ്രസ്‌ പുല്ലാട് മണ്ഡലം പ്രസിഡന്റ്‌ പി.ജി.അനിൽ കുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സേതുനാഥ് പുല്ലാട് , കെ.എസ്.യു ആറന്മുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശിവലാൽ.എസ്, ജിതിൻ നെല്ലിമല,ഷിബിൻ കുമ്പനാട്,എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment