Connect with us
48 birthday
top banner (1)

Thrissur

കെ എസ് യു എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

Avatar

Published

on

കെ എസ് യു എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി രൂപീകരണം കെ എസ് യു തൃശ്ശൂർ ജില്ലാ പ്രസിഡന്റ്‌ ഗോകുൽ ഗുരുവായൂർ ഉത്ഘാടനം ചെയ്തു. കെ എസ് യു കുന്നംകുളം നിയോജകമമണ്ഡലം ഭാരവാഹി അഷറഫ് ചിറ്റണ്ട അധ്യക്ഷത് വഹിച്ചു. യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ മുഖ്യതിഥി ആയി,എരുമപ്പെട്ടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കബീർ, യൂത്ത് കോൺഗ്രസ്‌ എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ്‌ ഫ്രജോ,INCAS നേതാവ് ചന്ദ്രപ്രകാശ് എടമന,സഫീന എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
ജവഹർ ബാല മഞ്ച് തൃശ്ശൂർ ജില്ലാ ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട ഫസ്ന യെ സമ്മേളനത്തിൽ ആദരിച്ചു. കെ എസ് യു പ്രവർത്തകർ ആയ സച്ചു പ്രബിൻ,ബെസ്റ്റിൻ, അബിൻ,റഹ്മത്തുള്ള,സഹല,ഷിഫാന, സൽമത്ത് എന്നിവർ നേതൃത്വം നൽകി.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കൊടകര കുഴല്‍പ്പണക്കേസ്: അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്ന് തിരൂര്‍ സതീശ്

Published

on

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ പുനരന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്ന് ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീശ്. കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും എല്ലാ അന്വേഷണങ്ങളോടും സഹകരിക്കും. മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷണസംഘത്തോടും പറയും. ബിജെപി ജില്ലാ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും പറഞ്ഞു പഠിപ്പിച്ചതനുസരിച്ചാണ് നേരത്തെ മൊഴി നല്‍കിയതെന്നും സതീശ് പറഞ്ഞു.

ചാക്കില്‍െക്കെട്ടി കൊണ്ടുവന്നത് തെരഞ്ഞെടുപ്പ് സാമഗ്രികളാണ് എന്നാണ് തന്നോട് പറഞ്ഞിരുന്നു. തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ച പണം പിന്നെ അവിടെനിന്ന് കൊണ്ടുപോയിട്ടില്ല. കൊടകരയില്‍ കൊണ്ടുപോയത് വെറെ പണമാണ്. ചാക്കുകെട്ട് ശ്രദ്ധിക്കണമെന്ന് ജില്ലാ പ്രസിഡന്റും ട്രഷററും പറഞ്ഞിരുന്നു. കൊടകര കവര്‍ച്ച സംബന്ധിച്ച വാര്‍ത്ത കണ്ടപ്പോഴാണ് ചാക്കില്‍ പണമാണെന്ന് മനസ്സിലായത്. ഓഫീസില്‍നിന്ന് പല മണ്ഡലങ്ങളിലേക്ക് നേതാക്കളെത്തി പണം കൊണ്ടുപോയെന്നും സതീശ് പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

പണം എത്തിച്ചത് കെ സുരേന്ദ്രന്റെ നിര്‍ദ്ദേശ പ്രകാരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് 41.40 കോടി രൂപ കേരളത്തിലേക്ക് ഒഴുകിയത്

Published

on


തൃശൂര്‍: ബിജെപി തൃശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൊടകര കുഴല്‍പ്പണ ആരോപണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആരോപണ വിധേയനായ ധര്‍മരാജന്‍ കേരളത്തില്‍ എത്തിച്ചത് ആകെ 41.40 കോടിയാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. ക്രൈംബ്രാഞ്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.

ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായാണ് 41.40 കോടി രൂപ കേരളത്തിലേക്ക് ഒഴുകിയത്. ഇതില്‍ 14.40 കോടി കര്‍ണാടകയില്‍ നിന്ന് എത്തിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഇതില്‍ 33.50 കോടി തിരഞ്ഞെടുപ്പിനായി വിതരണം ചെയ്തു. 27 കോടി ഹവാല ഇടപാടുകളിലൂടെയാണ് എത്തിച്ചത്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ടത് 7.90 കോടി രൂപയാണെന്നുള്ള വിവരവും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ട്. കൊടകരയില്‍ 25 ലക്ഷം രൂപ കവര്‍ച്ച ചെയ്യപ്പെട്ടു എന്നായിരുന്നു ധര്‍മരാജന്‍ ആദ്യം പൊലീസിന് നല്‍കിയ മൊഴി. ഇത് പിന്നീട് മൂന്നരക്കോടിയെന്ന് തിരുത്തിയിരുന്നു.

Advertisement
inner ad

2021 ഏപ്രില്‍ നാലിന് നടന്ന സംഭവം ക്രൈംബ്രാഞ്ച് ഇ ഡിയെ അറിയിക്കുന്നത് അതേ വര്‍ഷം ജൂണ്‍ ഒന്നിനാണ്.
കൊണ്ടുവന്ന തുക എത്രയെന്ന് ധര്‍മരാജന്‍ കൃത്യമായി മൊഴി നല്‍കിയിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കവര്‍ച്ചക്കാരുടെ കുറ്റസമ്മത മൊഴി അനുസരിച്ചുള്ള തുകയും പരാതിയിലെ തുകയും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് ശേഷം നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ 41.40 കോടി രൂപ എത്തിച്ചുവെന്ന് ധര്‍മരാജന്‍ സമ്മതിച്ചു. ഇത് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി എത്തിച്ചതാണെന്നും ധര്‍മരാജന്‍ പറഞ്ഞു. കെ സുരേന്ദ്രന്‍, ബിജെപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എം ഗണേഷ്, സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുടെ നിര്‍ദേശം അനുസരിച്ചായിരുന്നു പണം എത്തിച്ചത്. പല സ്ഥലങ്ങളിലും ബിജെപി നേതാക്കള്‍ പണം കൈപ്പറ്റിയെന്നും ധര്‍മരാജന്‍ മൊഴി നല്‍കി. ധര്‍മരാജന്റെ നിര്‍ദേശമനുസരിച്ചാണ് പണമെത്തിച്ചതെന്ന് ഡ്രൈവര്‍ ഷിജിനും മൊഴി നല്‍കിയിരുന്നു.

കവര്‍ച്ച ചെയ്ത പണത്തിന്റെ ഉറവിടം കര്‍ണാടകയിലെ ബിജെപി നേതാവ് സുനില്‍ നായിക് എന്നായിരുന്നു ധര്‍മരാജന്റെ മൊഴി. തുക ബെംഗളൂരില്‍ നിന്ന് കോഴിക്കോട് വരെ പാഴ്‌സല്‍ ലോറിയിലാണ് എത്തിച്ചതെന്ന് ധര്‍മരാജന്‍ മൊഴി നല്‍കി. ബെംഗളൂരുവില്‍ നിന്ന് ഇതിനായി വിളിച്ചത് സുന്ദര്‍ലാല്‍ അഗര്‍വാളെന്ന ആളായിരുന്നുവെന്നും ധര്‍മരാജന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ സുന്ദര്‍ലാല്‍ ഫോണ്‍ വിളിച്ചതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു.

Advertisement
inner ad
Continue Reading

Kerala

കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചു

Published

on

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ചു. ഡിവൈഎസ്‌പി രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തരവകുപ്പ് തുടരന്വേഷണം പ്രഖ്യാപിച്ചത്.ബിജെപി തൃശൂർ ജില്ലാ മുൻ ഓഫീസ് സെക്രട്ടറി സതീശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായാണ് എത്തിച്ചതെന്ന് സതീശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.ആറ് ചാക്കുകളിലായാണ് പണം ഓഫീസിലെത്തിച്ചത്. ധർമരാജ് എന്നയാളാണ് പണം കൊണ്ടുവന്നത്. ഇത് എവിടെനിന്നാണ് കൊണ്ടുവന്നതെന്ന് അറിയില്ല. ജില്ലാ ഭാരവാഹികളാണ് പണം കൈകാര്യം ചെയ്‌തതെന്നും സതീശ് വെളിപ്പെടുത്തിയിരുന്നു.അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയിൽ ഹർജി ഫയൽ ചെയ്യും.അതെസമയം പുതിയ വെളിപ്പെടുത്തലുകൾ കോടതിയിൽ വിശദീകരിച്ച ശേഷം കോടതി നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ തീരുമാനിക്കുക. നേരത്തെ കുറ്റപത്രം സമർപ്പിച്ചതിനാലാണ് തുടരന്വേഷണത്തിൻ്റെ പശ്ചാത്തലം കോടതിയെ അറിയിക്കുന്നത്.

Continue Reading

Featured