Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kasaragod

കെ എസ് യു ജില്ല കമ്മിറ്റിയുടെ ആർദ്രം ഉമ്മൻചാണ്ടി പദ്ധതിക്ക് തുടക്കം

Avatar

Published

on

കാസർഗോഡ്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ നിലനിർത്തി കൊണ്ട് കെ.എസ്.യു കാസർഗോഡ് ജില്ല കമ്മിറ്റിയുടെ ആർദ്രം ഉമ്മൻചാണ്ടി പദ്ധതിക്ക് തുടക്കമായി.ബാഡൂർ അഗൺവാടിയിലെ കുട്ടികൾക്ക് പഠനോപരണങ്ങൾ വിതരണം ചെയ്തു കൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്.ആദ്യഘട്ടം എന്ന നിലയിൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട പത്ത് അംഗൺവാടികളിലെ കുട്ടികൾക്ക് വിതരണം ചെയ്യും. തുടർന്ന് ജില്ലയിലെ ക്യാമ്പസുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പത്ത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും പദ്ധതിയിൽ ഉൾപ്പെടുത്തി നൽകാനാണ് തീരുമാനം

.മൂന്ന് മാസം നീണ്ടു നിൽകുന്ന വിദ്യാർത്ഥികൾക്കുള്ള വിപുലമായ പദ്ധതിക്കാണ് ഇതോടെ തുടക്കമായത്.കേരള ജനതയ്ക്ക് മുന്നിൽ ഉമ്മൻചാണ്ടി നീട്ടിയ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കരങ്ങൾ പുതിയ തലമുറയിലേക്കും കൂടി എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ജനകീയ ജനാധിപത്യത്തിന്റെ കേരള മോഡലാണ് ഉമ്മൻചാണ്ടി എന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു കൊണ്ട് AICC കോർഡിനേറ്റർ മനാഫ് നുള്ളിപ്പാടി പറഞ്ഞു.

Advertisement
inner ad

കെ.എസ് യു ജില്ല പ്രസിഡന്റ് ജവാദ് പുത്തൂർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ. എസ്. യു ജില്ല ഉപാധ്യക്ഷൻ അനുരാഗ് കാനത്തൂർ, യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് ജുനൈദ് ഉറുമി,യൂത്ത് കോൺഗ്രസ് കാസർഗോഡ് നിയോജക മണ്ഡലം പ്രസിഡന്റ് ആബിദ് എടച്ചേരി,കെ.എസ്.യു ജില്ല കമ്മിറ്റി അംഗം മണികണ്ഠൻ, സഞ്ജീവ ബാഡൂർ,റഫീക്ക് കുണ്ടാർ,മുഹമ്മദ് എ. കെ. ബി, ദയാനന്ദ ബാഡൂർ, നളിനാക്ഷ,ഇംതിയാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ശബരിനാഥ് കോടോത്ത് സ്വാഗതവും, രാഹുൽ ബോസ് നന്ദിയും പറഞ്ഞു.

Advertisement
inner ad

Featured

കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ

Published

on


കാസർകോട്: കാസര്‍കോട് മുന്നാട് സ്വദേശിയായ കായികാധ്യാപിക പ്രീതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും ഭര്‍തൃ മാതാവിനും തടവും പിഴയും ശിക്ഷ. ആത്മഹത്യാ പ്രേരണ കുറ്റം അടക്കം ചുമത്തിയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.

2017 ആഗസ്റ്റ് 18 നാണ് കായികാധ്യാപികയായ മുന്നാട് സ്വദേശി പ്രീതി ആത്മഹത്യ ചെയ്തത്.ദേശിയ കബഡി താരം കൂടിയായിരുന്നു ഇവര്‍.

Advertisement
inner ad

പ്രീതിയുടെ ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ, ഭര്‍ത്താവിന്‍റെ അമ്മ ശ്രീലത എന്നിവരെ ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷിച്ചത്.

കേസിലെ രണ്ടാം പ്രതി ഭര്‍തൃപിതാവായ രമേശന്‍ വിചാരണക്കിടയില്‍ മരിച്ചിരുന്നു.ആത്മഹത്യാ പ്രേരണയില്‍ രാകേഷ് കൃഷ്ണയ്ക്ക് ഏഴ് വര്‍ഷം കഠിന തടവും ശ്രീലതയ്ക്ക് അഞ്ച് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.

Advertisement
inner ad

ഗാര്‍ഹിക പീഡനത്തില് ഇരുവര്‍ക്കും രണ്ട് വര്‍ഷം വീതം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്.

മകളെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് അമ്മ അനിത പറഞ്ഞു.

Advertisement
inner ad

ബേഡകം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Advertisement
inner ad
Continue Reading

Kasaragod

കാസർഗോഡ് അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു, സഹോദരനും പരിക്ക്

Published

on

കാസർഗോഡ്: അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. ചൊവ്വാഴ്‌ച വൈകുന്നേരം നാലരയ്ക്കുണ്ടായ സംഭവത്തിൽ കാസർഗോഡ് പൊവ്വലിൽ അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ(62)യാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിൽ സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരിക്കേറ്റത്. മജീദിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

Advertisement
inner ad
Continue Reading

Kasaragod

ക്ലാസ് മുറിയിൽ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

Published

on

കാസർഗോഡ്: നീലേശ്വരത്ത് ക്ലാസ് മുറിയിൽ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. നീലേശ്വരം സ്വദേശി വിദ്യയ്ക്കാണ് കടിയേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് പ്രാഥമിക വിവരം. വിഷമൊന്നും ശരീരത്തിൽ പ്രവേശിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഇന്ന് രാവിലെ നീലേശ്വരം രാജാസ് ഹൈസ്‌കൂളിലാണ് സംഭവം. ക്ലാസ് മുറിയിലെത്തിയപ്പോൾ അധ്യാപികയുടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു

Continue Reading

Featured