വർഗ്ഗ-വർഗ്ഗീയ ഫാസിസത്തോട് സന്ധിയില്ല ; കെ എസ് യു വിന്റെ ദിശ ക്യാമ്പുകൾക്ക് തുടക്കമായി ; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ജനാധിപത്യ-മതേതരത്വ-വിദ്യാർത്ഥിപക്ഷ മൂല്യങ്ങൾക്ക് കരുത്തു പകരാമെന്ന സന്ദേശവുമായി നടത്തപ്പെടുന്ന കെ.എസ്.യു നിയോജക മണ്ഡലംതല നേതൃത്വ ക്യാംപുകളുടെ സംസ്ഥാന തല ഉദ്ഘാടനവും , കെ.എസ്.യു മെമ്പർഷിപ്പ് വിതരണവും നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ നിർവ്വഹിച്ചു.
വർഗ-വർഗ്ഗീയ ഫാസിസത്തോട് സന്ധിയില്ലായെന്നും ,സ്വതന്ത്ര ചിന്തയുടെ ഉറവിടങ്ങളായി കലാലയങ്ങൾ മാറണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.യു.സംസ്ഥാന പ്രസിഡൻറ് കെ.എം.അഭിജിത്ത് അദ്ധ്യക്ഷനായിരുന്നു. കെ.എസ്.യു.നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് എസ്.കെ.അരുൺ സ്വാഗതം ആശംസിച്ചു കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽകൃഷ്ണ, ജില്ലാ വൈ: പ്രസിഡൻറ് ശരത് ശൈലേശ്വരൻ, കെ പി സി സി സെക്രട്ടറിമാരായ എസ്.കെ അശോക് കുമാർ, ആർ.വത്സലൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ വട്ടവിള വിജയൻ, എം.ആർ.സൈമൺ, ഗോപാലകൃഷ്ണൻ നായർ, പാറാശാല സുധാകരൻ, കോൺഗ്രസ് ചെങ്കൽ ബ്ലോക്ക് പ്രസിഡൻറ് വി.ശ്രീധരൻ നായർ ,എസ് ഉഷാകുമാരി , എൻ.പി രഞ്ചിത്ത് റാവു, ആർ.ഗിരിജ, കെ അജിത് കുമാർ ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ചെങ്കൽ റെജി തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment