Connect with us
,KIJU

Kollam

ശാസ്താംകോട്ട ഡിബി കോളേജിൽ പോലീസ് അതിക്രമം; കെ.എസ്.യു പ്രവർത്തകരെ തിരഞ്ഞുപിടിച്ച് മർദ്ദനം

Avatar

Published

on

കൊല്ലം: കൊല്ലം ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ പോലീസ് അതിക്രമം. കോളേജിൽ അഡ്മിഷൻ നടപടികൾ ആരംഭിച്ച ദിവസമായ ഇന്ന് രാവിലെ മുതൽ ഒരുകൂട്ടം എസ്എഫ്ഐ പ്രവർത്തകർ ലഹരി ഉപയോഗിച്ച ശേഷം ക്യാമ്പസിൽ പ്രകോപനപരമായ സാഹചര്യം ഉണ്ടാക്കുകയായിരുന്നു. ഇതിനെ കെഎസ്‌യു ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് സംഘർഷം കണക്കിലെടുത്ത് ക്യാമ്പസിൽ എത്തിയ പോലീസ് കെഎസ്‌യു പ്രവർത്തകരെ മാത്രം തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു. പ്രകോപനപരമായി ഇടപെട്ടിട്ടും എസ്എഫ്ഐ പ്രവർത്തകരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസ് സ്വീകരിച്ചത്. പ്രവർത്തകർക്കെതിരായ പോലീസ് അക്രമത്തിൽ പ്രതിഷേധത്തിന് കെഎസ്‌യു ജില്ല കമ്മിറ്റിയുടെ ആഹ്വാനം ഉണ്ട്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്

Published

on

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ രേഖാ ചിത്രങ്ങള്‍ പുറത്തുവിട്ട് പൊലീസ്. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ആറു വയസ്സുകാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രങ്ങള്‍ തയ്യാറാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിലെ ഡ്രൈവറുടെയും രാത്രിയില്‍ കഴിഞ്ഞ വീട്ടില്‍ കുട്ടിയെ പരിചരിച്ച യുവതിയുടെയും ഓട്ടോയിൽ കുട്ടിയെ ആശ്രാമം മൈതാനത്ത് കൊണ്ടു വിട്ട സ്ത്രീയുടെയും രേഖാ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്.

സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടെന്നാണ് ആറു വയസ്സുകാരി പൊലീസിനോട് പറഞ്ഞത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടു സ്ത്രീകളുടെയും ഒരു പുരുഷന്‍റെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ രേഖാചിത്രങ്ങളാണ് പുറത്തുവിട്ടതെന്നും ഇവരെക്കുറിച്ച് വിവരം കിട്ടുന്നവർ കൊല്ലം റൂറൽ പൊലീസിന്‍റെ 9497980211 എന്ന നമ്പറിൽ അറിയിക്കണമെന്നും അന്വേഷണ സംഘം അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസ്‌; പ്രതികൾ കാണാമറയത്ത്; രണ്ടുദിവസം പിന്നിട്ടിട്ടും ഇരുട്ടിൽ തപ്പി പോലീസ്

Published

on

കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ പ്രതികളെ പിടികൂടാൻ ആവാതെ പോലീസ്. രണ്ട് ദിവസം പിന്നിട്ടിട്ടും രേഖാ ചിത്രങ്ങളല്ലാതെ പ്രതികളെ സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ പോലും ഇതുവരെ ലഭിച്ചിട്ടില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നത് പൊലീസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ, സഞ്ചരിച്ച വഴി, താമസിപ്പിച്ച വീട്, വ്യാജ നമ്പർ പ്ലേറ്റ് ഉണ്ടാക്കിയ സ്ഥാപനം എന്നിവ ഇനിയും കണ്ടെത്താനുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും കാര്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് സൂചന. അന്വേഷണ പുരോഗതി വിലയിരുത്താൻ കൊട്ടാരക്കര ഡിവൈഎസ്പി ഓഫീസിൽ ഡിഐജി ആർ നിശാന്തിനിയുടെ നേതൃത്വത്തിൽ ഇന്നലെ മണിക്കൂറുകൾ നീണ്ട യോഗം ചേർന്നു. പ്രതികൾക്ക് സാമ്പത്തികലാഭമായിരുന്നില്ല പ്രധാന ലക്ഷ്യമെന്ന നിഗമനത്തിൽ തന്നെയാണ് ഇപ്പോഴും പൊലീസ്. ഇതിൽ വ്യക്തത വരുത്താൻ കുട്ടിയുടെ വീട്ടുകാരിൽ നിന്ന് ഇന്നും പൊലീസ് വിവരങ്ങൾ തേടും.

Continue Reading

Kerala

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്‌; സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു

Published

on

കൊല്ലം: ഓയൂരിൽ നിന്നും ആറുവയസുകാരി അബി​ഗേലിനെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. കുട്ടി പറഞ്ഞ വിവരങ്ങളുടെയും തട്ടിക്കൊണ്ടുപോയ ദിവസം എത്തിയ കടയുടമയും പറഞ്ഞ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.

അതേസമയം, ക്രിമിനൽ പശ്ചാത്തലമുള്ള മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും അവരാരുമല്ല എന്നാണ് കുട്ടി പറയുന്നത്. പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡിഐജി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. കുട്ടിയെ ആദ്യം തട്ടിക്കൊണ്ടുപോയത് വർക്കല ഭാ​ഗത്തേക്ക് എന്നാണ് സൂചന. ഒന്നിലധികം സ്ത്രീകൾ സംഘത്തിലുണ്ടോയെന്നും അന്വേഷണസംഘം സംശയിക്കുന്നുണ്ട്.

Advertisement
inner ad

കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ പ്രതികൾ മയങ്ങാൻ മരുന്ന് നൽകിയതായും സംശയമുണ്ട്. കൂടുതൽ പരിശോധനകൾക്കായി കുട്ടിയുടെ രക്തവും മൂത്രവും പരിശോധനയ്‌ക്ക് അയച്ചു.

Advertisement
inner ad
Continue Reading

Featured