സുവർണ ജൂബിലി ആഘോഷത്തിൽ ഹൈബി ഈഡൻ എം പിയേയും പ്രതിപക്ഷ നേതാക്കളെയും ക്ഷണിക്കാത്തതിൽ പ്രതിഷേധം

കളമശ്ശേരി : കൊച്ചിൻ സർവകലാശാലയിൽ ജൂലൈ പത്തിനു നടത്തിയ സുവർണ ജൂബിലി ആഘോഷ പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാക്കളെയും സ്ഥലം എംപി ഹൈബി ഈഡൻ ഉൾപ്പടെയുള്ളവരെയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചു കൊച്ചിൻ യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന് മുൻപിൽ കെ എസ്‌ യു കുസാറ്റ് യൂണിറ്റ് കമ്മറ്റി പ്രതിഷധം സംഘടിപ്പിച്ചു . ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ഷാനവാസ് ഉദ്‌ഘാടനം നിർവഹിച്ചു. കുസാറ്റ് സെനറ്റ് മെമ്പർ അഡ്വ റഹ്മത്തുള്ള എം അധ്യക്ഷത വഹിച്ചു . പിൻവാതിൽ നിയമനങ്ങളും സ്വജന പക്ഷപാതവും അരങ്ങേറാൻ പോവുന്നതിന്റെ മുന്നോടിയാണ് സർവകലാശാലയുടെ ഇത്തരം സമീപനമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത്‌ അദ്ദേഹം പറഞ്ഞു .
നിയോജകമണ്ഡലം വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കുഞ്ഞി ചവിട്ടിത്തറ , നജീബ്,യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം വൈസ് പ്രഡിഡന്റ് അൻസാർ തൊരെത്ത്‌ , കെ എസ്‌ യു ജില്ലാ സെക്രട്ടറി അനസ് കെ എം, ദിനിൽ, കുര്യൻ , അശ്വിൻ തോമസ്, റിസ്വാൻ തുടങ്ങിയവർ സംസാരിച്ചു .

Related posts

Leave a Comment