‘അഞ്ചുവർഷം പരിചയമുള്ള കെഎസ്‌യുക്കാരിക്ക് പി ടി ഇങ്ങനെയാകുമ്പോൾ മറ്റുള്ളവർക്ക് ആ മുറിവ് എങ്ങനെ ഉണങ്ങും…?’ ; കെഎസ്‌യു വനിതാ നേതാവിന്റെ കുറിപ്പ് വായിക്കാം

കെപിസിസി വർക്കിംഗ് പ്രസിഡന്റും എംഎൽഎയും ആയിരുന്ന പി ടി തോമസിന് ഒപ്പമുള്ള ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് വിദ്യാർത്ഥിനിയും കെഎസ്‌യു എറണാകുളം ജില്ലാ ജനറൽ സെക്രട്ടറിയുമായ ആൻ സെബാസ്റ്റ്യൻ.

കുറിപ്പ് വായിക്കാം

കത്തോലിക്കാ സഭയോട് ചേർന്ന് നിന്ന് രുപപ്പെട്ട കൗമാരവും യൗവ്വനവും മാണ് എന്റേത് എന്ന് അറിയാവുന്ന പി ടി വിശ്വാസ സംബന്ധമായ കാര്യങ്ങൾ ഇടക്കിടെ സംസാരിക്കാറുണ്ട് . വ്യത്യസ്ത ആശയങ്ങൾ ഇത്രയും മനോഹരമായി സംവദിക്കാൻ സാധിക്കുമെന്നുളള പാഠപുസ്തകമായിരുന്നു പലപ്പോഴും എനിക്ക് പി ടി യുടെ കൂടെയുള്ള എറണാകുളം- ഇടുക്കി യാത്രകൾ. മൂർച്ചയുള്ള ബോധ്യങ്ങൾക്കും വാക്കുകൾക്കുമിടയിൽ വലുപ്പ ചെറുപ്പം നോക്കാതെ കേൾക്കാനുള്ള ആ മനസിന്റെ വലുപ്പം മുതലെടുത്ത് ഞാൻ തർക്കിച്ചു കൊണ്ടേയിരുന്നു. പത്ത് സെക്കന്റ് കൊണ്ട് അവസാനിപ്പിക്കേണ്ട ഫോൺ കോൾ പത്ത് മിനിറ്റിൽ കൂടുതൽ നീണ്ടു പോകാൻ പലപ്പോഴും ഈ വിഷയങ്ങൾ കാരണമായിട്ടുണ്ട്. മൂന്ന് മാസം മുമ്പ് പി ടി എടുത്ത ഒരു നിലപാടിന്റെ അടിസ്ഥാനത്തിലുള്ള ഫോണ് കോൾ അവസാനിച്ചത് ഇങ്ങനെ
” നീ നോക്കിക്കോ സ്വർഗത്തിൽ ഞാൻ ഊഞ്ഞാൽ ആടി സന്തോഷിച്ചു നടക്കുന്നത് കാണാം…” ആശുപത്രിയിൽ നിന്നും ശുഭവാർത്തകളാണ് കേട്ടുകൊണ്ടിരുന്നത്.
ഈ മാസം 29 ന് മാനവസംസ്കൃതിയിലെ ബിനു ചേട്ടൻ്റയും ജോബിൻ സാറിന്റെയും ജെ എസ് അടൂർ സാറിന്റെ യും കൂടെ വെല്ലൂർ ആശുപത്രിയിൽ കാണുമ്പോൾ … ഒരുപാട് പേരുടെ പ്രാർത്ഥന കൂടെയുണ്ട് എന്ന് ഞാൻ ഉറപ്പായി പറയുമായിരുന്നു…..അധികാര സ്വാധീന കേന്ദ്രങ്ങൾക്ക് എതിരെ നിലപാടിന്റെ പേരിൽ ഏറ്റുമുട്ടേണ്ടി വരുമ്പോൾ പി ടി യെപോലെ അമാനുഷിക നിശ്ചയദാർഢ്യമുളള ഒരാൾക്ക് മരണം വരെ നിവർന്ന നട്ടെല്ലോടെ നിൽകാൻ സാധിക്കുമെന്ന് ആർക്കും സംശയമില്ലായിരുന്നു…. പക്ഷേ മരണത്തിന് ശേഷം അതിന് സ്വഭാവിക മാറ്റങ്ങൾ ഉണ്ടാകും എന്ന് കരുതിയവർക്ക് തെറ്റി. ഒരിക്കലെങ്കിലും അടുത്തറിഞ്ഞവർക്ക് അറിയാം ആത്മീയതക്കോ ക്രൈസ്തവ വിശ്വാസങ്ങൾക്കോ അദ്ദേഹം എതിരായിരുന്നില്ല.

സംഘടനാ പ്രവർത്തനത്തിലെ സംഘർഷങ്ങൾ പല രൂപത്തിൽ വന്നാലും പാറപോലെ ഉറച്ച 70 വയസ്സുള്ള കെ.എസ്.യു കാരനൊട് സംസാരിച്ചാൽ എല്ലാത്തിനും പരിഹാരം ഉണ്ടായിരുന്നു. കഴിഞ്ഞ കോളേജ് ഇലക്ഷനിൽ ഏത് സ്ഥാനത്തേക്ക് മത്സരിക്കണമെന്ന കാര്യത്തിൽ പി ടി ക്ക് കൃത്യമായി അഭിപ്രായം ഉണ്ടായിരുന്നു. കലാലയ യൂണിയൻ നേടാനുള്ള പ്രവർത്തനങ്ങളിൽ വിള്ളൽ വരുമോ എന്ന സംശയം എനിക്ക് തോന്നി തുടങ്ങിയപ്പോൾ തന്നെ തുറന്നു പറഞ്ഞു….പി ടി അപ്പോൾ തന്നെ മുത്തലിക്കായെ വിളിച്ച് സംസാരിച്ചു… പഴയ യൂസിയൻ സ്പിരിറ്റോടെ മുത്തലീക്ക പ്രാദേശിക പ്രശ്നങ്ങൾ പരിഹരിച്ചു…… ഇടുക്കികാരിയായ ഹോസ്റ്റലിലെ സുഹൃത്തിന്റെ ചേച്ചിയുടെ കല്യാണത്തിനു പി ടി പങ്കെടുത്താൽ അവർക്ക് വലിയ സന്തോഷമാകും മെന്ന് പറഞ്ഞപ്പോൾ ഉറപ്പായും വരുമെന്ന് അവരോട് പറയാൻ പറഞ്ഞു…. പ്രളയം വന്നതിനാൽ പി ടി ക്ക് അന്ന് വരാൻ സാധിച്ചില്ല…. ആ വീട്ടുക്കാരും ഞാനും അത് മറന്നു, ഈ വർഷം ഏപ്രിൽ മാസം ഒരു ഇടുക്കി യാത്രക്കിടയിൽ പി ടി പറഞ്ഞു രാജാക്കാട് എവിടെയാണ് നമ്മൾ കല്യാണത്തിനു പോകാമെന്ന് പറഞ്ഞിരുന്ന വീട്…? കൂട്ടുകാരിയെ വിളിച്ചു വഴി ചോദിക്ക് ….. തിരക്കിട്ട യാത്രയിൽ അങ്ങോട്ട് പോകേണ്ട ആവശ്യമില്ല എന്ന് ഞാൻ പറഞ്ഞു…..”ഞാൻ വരുമെന്ന് നീ അവരോട് ഉറപ്പ് പറഞ്ഞതല്ലേ… ആദ്യം അങ്ങോട്ട് തന്നെ പോകാം”….. സമാനമായ അനുഭവം ആലുവയിലെ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിലെ ചടങ്ങിലും ആവർത്തിക്കപ്പെട്ടു…..

യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം SFI ക്കാരെ മാത്രം അറിയിച്ചു നടത്തിയിരുന്ന സത്യപ്രതിജ്ഞ ചടങ്ങിന് മാറ്റം വരുത്താൻ നടത്തിയ എൻ്റെ പരിശ്രമങ്ങൾക്ക് പി ടി പൂർണ്ണ സഹായം നൽകി…… യൂണിവേഴ്സിറ്റി യൂണിയന്റെ ലക്ഷദ്വീപ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിക്കാത്തതിൽ പ്രമേയം ബഹിഷ്കരിച്ചു പ്രതിഷേധിച്ച വിവരം പിന്നീട് പി ടി അറിഞ്ഞപ്പോൾ അന്നു തന്നെ പറയാത്തതിൽ ശകാരിച്ചു… “അറിഞ്ഞിരുന്നെങ്കിൽ നിയമസഭാ പ്രസംഗത്തിൽ ആ ഒരു പോയന്റ് ഉൾപ്പെടുത്തി…. ഭാവിയിൽ SFI വസ്തുതകൾ മാറ്റി പറയ്യുപ്പോൾ നമ്മുടെ പക്കൽ രേഖ ഉണ്ടാകുമായിരുന്നു”…
കൊച്ചു കൊച്ചു കാര്യങ്ങൾക്ക് ഇത്രക്ക് പരിഗണന നൽകാൻ മറ്റാർക്ക് കഴിയും?
സംഘടനാ പ്രവർത്തനത്തിൽ സ്ത്രീകൾ സമരഭൂമിയിലെ വൈകാരിക പ്രകടനത്തിനപ്പുറം കറിവേപ്പില ആകുന്ന… political steps എടുക്കാൻ ശ്രമിക്കുന്നില്ല അല്ലെങ്കിൽ ശ്രമിക്കുന്നവരെ അനുവദിക്കുന്നില്ല എന്നോക്കെ അധിക പ്രസംഗം പറഞ്ഞു പോകുമ്പോൾ പി റ്റി അതൊക്കെ ശ്രദ്ധിച്ചിരുന്നു എന്ന് പീന്നീട് പല പിന്തുണയിൽ നിന്നാണ് മനസ്സിലാക്കുന്നത്. വീട്ടിലെ ചടങ്ങുകൾക്കും, രാഷ്ട്രീയ ആവിശ്യങ്ങൾക്കും എല്ലാം ഓടിയെത്തി വിസ്മയിപ്പിച്ചു. പ്രീയപ്പെട്ടവരുടെ പല തരത്തിലുള്ള ആവിശ്യങ്ങൾക്കായി ആ ഓഫീസിലും വീട്ടിലും പോയപ്പോൾ ഒരിക്കൽ പോലും ഉത്തരം ലഭിക്കാതിരുന്നിട്ടില്ല. ഉമ ചേച്ചിയുടെ സ്നേഹവും രുചിയുള്ള ഭക്ഷണം …മാനവസംസ്കൃതിയുടെ ക്യാമ്പോർമകൾ….പി റ്റി യുടെ ലേബൽ ഉള്ളതുകൊണ്ട് മാത്രം ലഭിച്ച ഇടുക്കിയിലെ നന്മയുള്ള ആത്മബന്ധങ്ങൾ….2019 ഇടുക്കി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണം , തൃക്കാക്കര ഇലക്ഷൻ ദിവസങ്ങൾ…….പി ടി യുടെ കാഴ്ചപ്പാടുകൾ……

ബിനു ചേട്ടൻ്റ വാക്കുകൾ കടമെടുക്കുന്നു

” ഇനിയൊരു ജന്മമുണ്ടെങ്കിൽ ആ നേതൃത്വത്തി9 തണലിൽ നടക്കുവാനും, ആ വാത്സലൃം ആവോളം നുകരുവാനും, ആ സൗഹൃദം നേടിയെടുക്കുവാനും കഴിയണമേയെന്നു മാത്രമാണ് പ്രാർത്ഥന”

വെറും അഞ്ച് വർഷം മാത്രം പരിചയമുള്ള ഒരു കെ എസ് യൂ കാരിക്ക് പി ടി ഇങ്ങനെ ആയിരുന്നെങ്കിൽ … മറ്റുള്ളവർക്ക് എങ്ങനെ ആയിരിക്കും….ഈ മരണത്തിന്റെ മുറിവ് എങ്ങനെ ഉണങ്ങും…

ചൂടേറിയ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്കിടയിലും അടുത്ത് വിളിച്ചുവരുത്തി
“നാളെ യൂണിവേഴ്സിറ്റി യൂണിയൻ ഇലക്ഷനല്ലേ… ഉറപ്പായും ജയിക്കണം… എതിർപ്പുകൾ സ്വഭാവികമാണ്… ഇപ്പോഴത്തെ ഒറ്റപ്പെടുത്തലുകൾ താൽക്കാലികം മാത്രമാണ്… കുറച്ചു പൈസാ ആവിശ്യം വരില്ലേ..”
ഇല്ലാ പി ടി …. വീട്ടിൽനിന്ന് കുറച്ചു പൈസ തന്നു ..അതു തന്നെ ധാരാളം…. വേറെ പൈസയുടെ ആവിശ്യം ഒന്നും ഇല്ല
” വീട്ടിൽ നിന്ന് പൈസ മേടിച്ചാൽ കുറച്ചു കഴിയുമ്പോൾ പൊളിറ്റിക്സിനു ആവശ്യമായ സപ്പോർട്ട് എപ്പോഴും ലഭിച്ചില്ലെങ്കിലോ…അതു നിർബന്ധമായും തിരിച്ചു കൊടുക്കണം “
ഡ്രൈവറുടെ അടുത്തിരുന്ന ബാഗിൽ നിന്നും എടുത്ത് എണ്ണി കൈയിൽ വച്ച് തന്നത് … പഴയ കെ എസ് യൂ പ്രസിഡന്റ് മൽസരിക്കാൻ പോകുന്ന കുട്ടിക്ക് ഓൾ ദി ബെസ്റ്റ് ആശംസിച്ചതായിരിക്കാം…എന്നാൽ എനിക്ക് അത് എന്നെ മുന്നോട്ടു നയിച്ച സുരക്ഷിതത്വബോധമായിരുന്നു.

Related posts

Leave a Comment