Connect with us
48 birthday
top banner (1)

Kerala

67ന്റെ നിറവിൽ കെ.എസ്.യു സ്ഥാപകദിനം ആഘോഷിച്ചു

Avatar

Published

on

കൽപ്പറ്റ : കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപകദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ വെച്ച് സ്ഥാപകദിന സംഗമവും വയനാട്ടിലെ പാവപെട്ട വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ കിറ്റിന്റെ വിതരണോദ്ഘാടനവും ജില്ലാ കോണ്ഗ്രസ് കമ്മിറ്റി അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ നിർവഹിച്ചു. യോഗത്തിൽ കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുൽദാസ് അധ്യക്ഷത വഹിച്ചു.

കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക, ഡിസിസി വൈസ് പ്രസിഡന്റ് ഒ.വി അപ്പച്ചൻ, ബി .സുരേഷ്ബാബു, ഗോകുൽദാസ് കോട്ടയിൽ, മുബാരിഷ് ആയ്യാർ, മെൽ എലിസബത്ത്, കെ.എസ്.യു കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് അനന്തപത്മനാഭൻ,
റിതു സുൽത്താന, അസ്‌ലം ഷേർഖാൻ, അതുൽ തോമസ്, ബേസിൽ ജോർജ്, അൻസിൽ വൈത്തിരി, യാസീൻ പഞ്ചാര, അർജുൻ ദാസ്, തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement
inner ad

സ്കൂളുകൾ തുറക്കാൻ പോകുന്ന സന്ദർഭത്തിൽ വയനാട് ജില്ലയിലെ പഠനോപകരണങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് “കൈത്താങ്ങാവാം അവർ പഠിക്കട്ടെ” എന്ന പദ്ധതി കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി ആവിഷ്കരിച്ചിരിക്കുന്നത്. അൻപതോളം വിദ്യാർത്ഥികൾക്ക് സ്ഥാപകദിനത്തിൽ കിറ്റുകൾ നൽകുകയും തുടർന്ന് വരുംദിവസങ്ങളിൽ വയനാട് ജില്ലയിലൊട്ടാകെ 1000 വിദ്യാർത്ഥികൾക്ക് കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യും.

സ്ഥാപകദിനത്തോടനുബന്ധിച്ച് പതാക ഉയർത്തലും രക്തസാക്ഷി അനുസ്മരണവും പഠനോപകരണ കിറ്റുകളുടെ വിതരണമുൾപ്പെടെ നിരവധി പരിപാടികളാണ് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്. പുതിയൊരു അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ വിദ്യാർത്ഥികൾക്കായി അവകാശ സമര പോരാട്ടങ്ങളുമായി മുന്നിൽതന്നെ ഉണ്ടാകുമെന്ന് കെ.എസ്.യു നേതാക്കൾ അഭിപ്രായപ്പെട്ടു.

Advertisement
inner ad

Delhi

ദുരന്ത സഹായത്തിന് കൂലി ചോദിച്ചു കേന്ദ്രസർക്കാർ; എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് ആവശ്യം

പ്രളയകാലത്തെ എയർ ലിഫ്റ്റിങ്ങിന് 132.62 കോടി തിരിച്ചടയ്ക്കണമെന്ന് കേന്ദ്രം

Published

on

ന്യൂഡൽഹി: കേരളത്തിലെ പ്രളയ കാലങ്ങളിലെയും വയനാട് ഉരുൾപൊട്ടൽ ദുരന്തസമയത്തും ഇന്ന് ഇന്ത്യൻ നാവികസേന നടത്തിയ എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് പണം തിരിച്ചടയ്ക്കണമെന്ന് കേന്ദ്രസർക്കാർ. എയര്‍ലിഫ്റ്റ് സേവനങ്ങൾക്ക് 132,62,00,000 ലക്ഷം രൂപ കേരളം തിരിച്ചടക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ അറിയിപ്പ്. 2019ലെ രണ്ടാം പ്രളയം മുതൽ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിനാണ് കേന്ദ്രം തുക ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് തുക അടക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് എയര്‍ വൈസ് മാര്‍ഷൽ കത്ത് നൽകിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ആദ്യദിനമായ ഓഗസ്റ്റ് മുപ്പതിന് മാത്രം ചെലവ് 8,91,23,500 രൂപ. ഇത്തരത്തിൽ വിവിധ ദിവസങ്ങളിലായി വയനാട്ടിൽ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന് ആകെ നൽകേണ്ടത് 69,65,46,417 രൂപ.2019 ലെ പ്രളയത്തിലും തുടര്‍ന്ന് വയനാട് ഉരുൾപ്പൊട്ടലുണ്ടായപ്പോഴും വ്യോമസേന എയര്‍ലിഫ്റ്റിംഗ് സേവനം നൽകിയിരുന്നു. ഇതിന് ചെലവായ തുക തിരിച്ചടക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തിന്‍റെ കണക്ക് പ്രകാരം കേരളം തിരിച്ചടക്കേണ്ടത് 132,62,00,000 രൂപയാണ്. അടിയന്തരമായി തിരിച്ചടക്കണമെന്ന് ചീഫ് സെക്രട്ടറിക്കാണ് നൽകിയിരിക്കുന്നത്.

Continue Reading

Ernakulam

കുസാറ്റിൽ കെഎസ്‌യു തേരോട്ടം; 31 വർഷങ്ങൾക്ക് ശേഷം യൂണിയൻ പിടിച്ചു

Published

on

കൊച്ചി: കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (CUSAT) യൂണിവേഴ്സിറ്റി യൂണിയൻ എസ്എഫ്ഐയിൽ നിന്നും പിടിച്ചെടുത്ത് കെഎസ്‌യു. 31 വർഷങ്ങൾക്ക് ശേഷമാണ് കെഎസ്‌യു യൂണിയൻ വിജയിക്കുന്നത്. കുര്യന്‍ ബിജു ചെയര്‍പേഴ്‌സണായും നവീന്‍ മാത്യൂ വൈസ് ചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. സഖ്യം ഇല്ലാതെ ഒറ്റയ്ക്കാണ് കെഎസ്‌യു തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.

Continue Reading

Kerala

തിരുവനന്തപുരത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം; 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

Published

on

തിരുവനന്തപുരം: ആര്യനാടില്‍ സ്കൂള്‍ ബസ് മരത്തിലിടിച്ച്‌ അപകടം. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ആര്യനാട് പള്ളിവേട്ട കടുവാക്കുഴിയില്‍ മുസ്ലിം പള്ളി കാണിക്ക വഞ്ചിക്ക് സമീപത്തുള്ള കൂറ്റൻ മരത്തിലേക്കാണ് ബസ് ഇടിച്ചുകയറിയത്. സ്ഥലത്ത് വെച്ച്‌ വലതു വശത്തേക്ക് തിരിയാനുള്ള ശ്രമത്തിനിടെ ബസിന്‍റെ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ആദ്യം ആര്യനാട് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. തുടര്‍ന്ന് സാരമായ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ എസ്‌എടിയിലേക്ക് മാറ്റി. മറ്റു കുട്ടികളെ ആര്യനാട് പിഎച്ച്‌സിയിലും പ്രവേശിപ്പിച്ചു. കുട്ടികളുടെ പരിക്ക് ഗുരുതരമല്ല.

Continue Reading

Featured