വേദിയും ഉദ്ഘാടകനും ഇല്ലാതെ വ്യത്യസ്തമായൊരു കെ എസ് യു ക്യാംപ്

മുവാറ്റുപുഴ : കെ എസ് യു മുവാറ്റുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദിശ വിദ്യാർത്ഥി നേതൃത്വ ക്യാംപ് സംഘടിപ്പിച്ചു.വർഗ്ഗ വർഗീയ ഫാസിസത്തോട് സന്ധിയില്ല, ജനാധിപത്യ മതേതരത്വ വിദ്യാർത്ഥി പക്ഷ മൂല്യങ്ങൾക്ക് കരുത്തുപകരാം എന്ന മുദ്രവാക്യമുയർത്തിക്കൊണ്ട് നിയോജകമണ്ഡലത്തിലെ നൂറിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന ക്യാംപിൽ വേദിയും ഉദ്ഘാടകനും ഇല്ലായെന്ന പ്രത്യേകതയുണ്ടായി. മാറുന്ന കാലഘട്ടത്തിന്റെ മാറ്റത്തിനനുസൃതമായി ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങളെ ചേർത്തു നിർത്തി എപ്രകാരം നാടിന്റെ സർവതോൻ മുഖമായ പുരോഗതിക്കായി പ്രവർത്തിക്കാം എന്ന ചിന്ത പകരുന്നതായി വ്യത്യസ്തമായ ഈ ക്യാമ്പ്. തുല്യതയുടെ സന്ദേശം വിദ്യാർത്ഥി മനസ്സുകളിലേയ്ക്ക് പകർന്ന ക്യാമ്പിൽ കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ്‌ ജെറിൻ ജേക്കബ് പോൾ പതാകയുയർത്തി.ശേഷം രക്തസാക്ഷികൾക്ക് പുഷ്പാർച്ഛനയും നടന്നു. ക്യാമ്പിന്റെ വ്യത്യസ്ത പകർന്ന സന്ദേശം പുത്തൻ ഉണർവ് പകർന്നതായി ക്യാമ്പിൽ പങ്കെടുത്ത പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

യോഗത്തിൽ കെ പി സി സി വൈസ് പ്രസിഡന്റ്‌ ജോസഫ് വാഴയ്ക്കൻ, ഡി സി സി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്, എം എൽ എമാരായ മാത്യു കുഴലനാടൻ, എൽദോസ് കുന്നപ്പിള്ളി, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഉല്ലാസ് തോമസ്, കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്‌ദുൾ റഷീദ് വി പി, കെ പി സി സി സെക്രട്ടറി കെ എം സലിം, മിൽമാ ചെയർമാൻ ജോൺ തെരുവത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓ പി ബേബി, സംസ്ഥാന സെക്രട്ടറിമാരായ മാത്യു കെ ജോൺ, യദു കൃഷ്ണൻ, സുബിൻ മാത്യു, ജില്ലാ പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ,നേതാക്കളായ മുഹമ്മദ്‌ റഫീഖ്, ആബിദ് അലി, അബിൻ വർക്കി കോടിയാട്ട്, എൽദോ ബാബു വട്ടക്കാവിൽ, ഭാഗ്യനാഥ്‌ എസ് നായർ, സാബു ജോൺ, സമീർ കോണിക്കൽ, ഷാൻ മുഹമ്മദ്‌, റിയാസ് താമരപ്പിള്ളി, സൽമാൻ ഓലിക്കൽ, റംഷാദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Comment