കെ എസ് യു ബ്രണ്ണൻ കോളേജ് യൂണിറ്റ് പ്രസിഡന്റിനെതിരെ ഡി വൈ എഫ് ഐ അക്രമം ; പ്രതിഷേധം

കണ്ണൂർ : തലശ്ശേരി ബ്രണ്ണൻ കോളേജിലെ കെ എസ് യു യൂണിറ്റ് പ്രസിഡന്റ്‌ അതുൽ എം സി ക്കുനേരെ ഡി വൈ എഫ് ഐ ക്രൂരമർദ്ദനം. കഴിഞ്ഞ ദിവസമാണ് ചെണ്ടയാട് അമ്പിടാട്ട് മടപ്പുര പരിസരത്ത് വെച്ച് ഡി വൈ എഫ് ഐ ക്രിമിനലുകൾ അതുലിനെ ആക്രമിക്കുന്നത്. ബ്രണ്ണൻ കോളേജിൽ എസ് എഫ് ഐ യുടെ ഏകധിപത്യത്തെ ചോദ്യം ചെയ്തു അതുലിന്റെ നേതൃത്വത്തിൽ കെ എസ് യു മുന്നോട്ടുവരികയായിരുന്നു. ഡി വൈ എഫ് ഐ അക്രമത്തിനെതിരെ കെ എസ് യു പ്രതിഷേധം വ്യാപകമാകുന്നുണ്ട്.

Related posts

Leave a Comment