അട്ടപ്പാടിയിലെ ശിശുമരണം ; പ്രക്ഷോഭത്തിനൊരുങ്ങി കെഎസ്‌യു

പാലക്കാട് : അട്ടപ്പാടിയിൽ തുടർച്ചയായുണ്ടാകുന്ന ശിശു മരണങ്ങളിൽ സർക്കാർ സംവിധാനങ്ങളുടെ വീഴ്ചയിൽ പ്രതിഷേധിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് വെള്ളിയാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ അട്ടപ്പാടി അഗളി സിവിൽ സ്റ്റേഷന് സമീപം ഏകദിന ഉപവാസം അനുഷ്ഠിക്കും. സാമൂഹിക രാഷ്ട്രീയ രംഗത്തെ ഒട്ടേറെ പേർ ഉപവാസത്തെ അഭിസംബോധനചെയ്ത് സംസാരിക്കുമെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് പറഞ്ഞു.

Related posts

Leave a Comment