അട്ടപ്പാടിയിലെ ശിശുമരണം; കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ ഉപവാസം നാളെ

പാലക്കാട്‌: തുടർച്ചയായുണ്ടാകുന്ന അട്ടപ്പാടിയിലെ ശിശുമരണങ്ങളിൽ ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചകൾക്കെതിരെയും സംസ്ഥാന സർക്കാരിന്റെ അലംഭാവത്തിൽ പ്രതിഷേധിച്ചും കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് നാളെ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അട്ടപ്പാടി അഗളിയിൽ ഉപവാസം അനുഷ്ഠിക്കും.കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് കെഎസ്‌യു പാലക്കാട് ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷ് പറഞ്ഞു.

Related posts

Leave a Comment