വോട്ടറാകാൻ 50 രൂപ ചോദിച്ച് കേരള സർവ്വകലാശാല ; പരാതിപ്പെട്ട കെ എസ് യു നേതാവിന് നേരിട്ട് മറുപടി നൽകണമെന്ന് സർവകലാശാലയോട് ഗവർണർ

തിരുവനന്തപുരം : കേരള സർവ്വകലാശാല ഗവേഷക യൂണിയൻ തിരഞ്ഞെടുപ്പിൽ
50 രൂപ അടച്ചാൽ മാത്രമേ വോട്ടർ ആകാൻ സാധിക്കുള്ളു എന്ന നിബന്ധന ചോദ്യം ചെയ്തു കെ എസ് യു തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി അമി തിലക് ഗവർണർക്ക് പരാതി നൽകി.
കേരള സർവ്വകലാശാലിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഗവേഷകർക്കും അവരുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ അവസരം നൽകണം,സർവ്വകലാശാലയുടെ ഈ അപരിഷ്കൃത നിബന്ധന റദ്ദാക്കി മുഴുവൻ ഗവേഷകർക്കും വോട്ടവകാശം ഉറപ്പാക്കണം തുടങ്ങിയ പ്രാകൃത കൊളോണിയൽ രീതികൾ സർവകലാശാല പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് ആണ് സർവകലാശാല വൈസ് ചാൻസിലർക്ക് പരാതി കൈമാറിയത്. പരാതി ലഭിച്ച ഗവർണർ മറുപടി നേരിട്ട് പരാതിക്കാരനായ കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി അമി തിലകിനെ അറിയിക്കാനും നിർദ്ദേശിച്ചു.

Related posts

Leave a Comment