ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ കെ.എസ്.യു അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചു

എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികളുടെ പൊതു പരീക്ഷാ മൂല്യനിർണയത്തിൽ ഗ്രേസ് മാർക്ക് നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ കെ.എസ്.യു അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി സർക്കാർ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചു.

എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി എന്നിവയുടെ ഭാഗമായി കുട്ടികൾ നടത്തിയ കോവിഡ് കാല സന്നദ്ധ – സേവന പ്രവർത്തനങ്ങൾക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്നും കലാകായിക രംഗത്തെ മുൻ വർഷങ്ങളിലെ പ്രകടനം ഗ്രേസ് മാർക്കിനായി പരിഗണിക്കണമെന്ന എസ്.സി.ഇ.ആർ.ടി നിർദ്ദേശം നടപ്പിലാക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

ആലപ്പുഴ ഡി.ഡി.ഇ ഓഫീസിന് മുന്നിൽ നടന്ന പ്രധിഷേധ പരിപാടി കൊച്ചി സർവ്വകലാശാല സെനറ്റ് അംഗം അബ്ബാദ് ലുത്ഫി ഉദ്ഘാടനം ചെയ്തു. കെ. എസ്‌. യു അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് നായിഫ് നാസർ അധ്യക്ഷത വഹിച്ചു. കെ.എസ്‌.യു നേതാക്കളായ അൻസിൽ ജലീൽ, ആര്യ കൃഷ്ണൻ, പി. എം സൈനു, വിഷ്ണു പ്രസാദ്, തൻസിൽ, അലൻ, ആകാശ്, മിൻഹാജ്, അലിഫ്ഷാ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment