മുഴുവൻ മാർക്കും നേടിയ ഹർഷയ്ക്ക് കെ എസ് യുവിന്റെ ആദരവ്

ഹരിപ്പാട് : പള്ളിപ്പാട് നടുവട്ടം വി.എച്ച്.എസ്.എസിലെ ബിയോളജി സയൻസ്(അഗ്രിക്കൾച്ചർ) വിദ്യാർഥി 1600/1600 മാർക്കും വാങ്ങി വിജയിച്ച ഹർഷ സലിലിനെ കെ എസ് യു ഹരിപ്പാട് നിയോജക കമ്മിറ്റി ആദരിച്ചു. സംസ്ഥാനത്ത് ആകെ മുഴുവൻ മാർക്കും വാങ്ങി വിജയിച്ച രണ്ടു പേരിൽ ഒരാളാണ് ഹർഷ.പാഠ്യ വിഷയങ്ങൾക്ക് പുറമേ സംസ്ഥാന ഹയർസെക്കൻഡറി തലം ഗണിതശാസ്ത്ര മേളയിൽ നമ്പർ ചാർട്ട് മത്സരത്തിൽ എ ഗ്രേഡും ഇന്റർനാഷണൽ ആസ്ട്രോ ഫിസിക്സ് ആൻഡ് അസ്ട്രോണോമി മത്സരത്തിൽ വെങ്കല മെഡലും ഹർഷ നേടിയിട്ടുണ്ട്.. നിയോജമണ്ഡലം ഉപാധ്യക്ഷൻ വൈശാഖ് പൊന്മുടിയിൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷാനിൽ സാജൻ, വിപിൻ ചേപ്പാട്, യൂത്ത് കോൺഗ്രസ് ചേപ്പാട് മണ്ഡലം പ്രസിഡന്റ് രതീഷ് കുമാർ, അഭിലാഷ് ഭാസി എന്നിവർ പങ്കെടുത്തു

Related posts

Leave a Comment