ആലുവ ഗാർഹിക പീഡനക്കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ എസ് യു സമരം.

ആലുവ : ആലുവയിൽ ഗർഭിണിയായ യുവതിയെ ക്രൂരമായ ഗാർഹിക പീഡനത്തിരയാക്കിയ സംഭവത്തിൽ പോലീസ് ഇരുട്ടിൽ തപ്പുന്നുവെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ എസ് യു ആലുവ നിയോജകമണ്ഡലം കമ്മിറ്റി ആലുവ എസ് പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.പ്രതിഷേധത്തെ തുടർന്ന് ഡി വൈ എസ് പി സമരക്കാരുമായി സംസാരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു ,സമരക്കാർ ഉന്നയിച്ചതനുസരിച്ച് വധശ്രമം ,മാരകമായ പരിക്കേല്പികൽ തുടങ്ങിയ വകുപ്പുകളും രെജിസ്റ്റർ ചെയ്യുമെന്നും ഉറപ്പ് നൽകി. കെ പി സി സി സെക്രട്ടറി അഡ്വ ജെബി മേത്തർ ഹിഷാം പ്രതിഷേധ മാർച്ച് ഉൽഘാടനം ചെയ്തു സംസാരിച്ചു.കെ എസ് യു നിയോജകമണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ് അധ്യക്ഷത വഹിച്ചു.കെ എസ് യു സംസ്ഥാന സെക്രട്ടറി അസ്‌ലം പി എച്ച് ,കെ എസ് യു ജില്ലാ സെക്രട്ടറി മിവാ ജോളി ,കെ എസ് യു ബ്ലോക്ക് ഭാരവാഹികളായ അബ്‌ദുൾ വഹാബ് ,മരിയ തോമസ് ,ലിയ വിനോദ് ,മുഹമ്മദ് നിസാം ,സഫ്വാൻ ബഷീർ ,ഇമ്തിയാസ് അഹമ്മദ് ,ഹാഫിസ് ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹസീം ഖാലിദ് ,ജില്ലാ സെക്രട്ടറി അബ്ദുൽ റഷീദ് ,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസ്സൈൻ ,യു ഡി എഫ് അസംബ്ലി ചെയർമാൻ ലത്തീഫ് പുഴിത്തറ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.
സ്ത്രീകൾക്കെതിരായുള്ള ആക്രമണങ്ങളിൽ നിയമരപമായ നടപടികൾ കൈക്കുള്ളുവാൻ ഉണ്ടാകുന്ന കാലതാമസം കൊണ്ട് ഗർഭിണിയായ ഒരു യുവതിക്കു പോലും നീതി നിഷേധിക്കപ്പെടുന്നു എങ്കിൽ സാധാരണക്കാരായ സ്ത്രീകൾ എന്ത് ധൈര്യത്തിൽ ഈ നിയമ സംവിധാനത്തിന് കീഴിൽ എന്ത് സുരക്ഷിതത്വം ലഭിക്കും എന്ന് ഉൽഘാടന പ്രസംഗത്തിൽ അഡ്വ ജെബി മേത്തർ ഹിഷാം ചൂണ്ടിക്കാണിച്ചു.ഡി വൈ എസ് പിയിൽ നിന്നും ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ കെ എസ് യു പ്രവർത്തകർ താൽക്കാലികമായി സമരം അവസാനിപ്പിച്ചു.

Related posts

Leave a Comment