Connect with us
48 birthday
top banner (1)

Kerala

ദളിത് വിദ്യാർഥിക്ക് സസ്പെൻഷൻ: എൻഐടി കാവിവത്കരണത്തിനെതിരെ കെ എസ് യു

Avatar

Published

on

കാലിക്കറ്റ് എൻഐടി കാവിവത്കരിച്ച് ദളിത് വിദ്യാർഥിയെ സസ്പെൻഡ് ചെയ്ത ഡയറക്ടറുടെ നടപടിക്കെതിരെ കെ എസ് യു പ്രവർത്തകർ ക്യാമ്പസിന് മുന്നിൽ ഇന്ത്യയുടെ ത്രിവർണ ഭൂപടം തീർത്ത് പ്രതിഷേധിക്കുന്നു

കോഴിക്കോട്: കാലിക്കറ്റ് എൻഐടി ക്യാമ്പസിൽ ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന കാവിവത്കരണത്തിനെതിരെ വിദ്യാർഥി പ്രതിഷേധം ശക്തമാവുന്നു. ക്യാമ്പസിൽ ഇന്ത്യയുടെ കാവി ഭൂപടം തീർത്ത സംഘപരിവാർ അനുകൂലികൾക്കെതിരെ ‘ഇന്ത്യ രാമരാജ്യമല്ല മതേതര രാജ്യം’ എന്ന പ്ലക്കാർഡ് ഉയർത്തിയ ദളിത് വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. എൻഐടി ഡയറക്ടറുടെ നടപടിക്കെതിരെ കെ എസ് യു ഉൾപ്പെടെ കടുത്ത പ്രതിഷേധവുമായ് രംഗത്തെത്തി.

Advertisement
inner ad

‘വർണ്ണമല്ല വർണ്ണ വൈവിധ്യങ്ങളുടെ ഇന്ത്യ, ഇന്ത്യ രാമരാജ്യമല്ല മതേതര രാജ്യം’ എന്ന മുദ്രാവാക്യം ഉയർത്തി എൻഐടിക്ക് മുന്നിൽ ദേശീയ പതാകയുടെ നിറത്തിൽ ഇന്ത്യയുടെ ഭൂപടം തീർത്ത് കെ എസ്‌ യു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.

കെ എസ് യു ജില്ലാ പ്രസിഡന്റ് വി.ടി സൂരജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഗൗജാ വിജയകുമാർ, സനൂജ് കുരുവട്ടൂർ, നേതാക്കളായ എം.പി രാഗിൻ, ഫായിസ് നടുവണ്ണൂർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ് അസ്സീസ് മാവൂർ, പി. വിഷ്ണു ചാത്തമംഗലം, മുഷറഫ് മാവൂർ, അബ്ദുൽ ഹമീദ്, ഇ.കെ ശ്രേയ സംസാരിച്ചു.

Advertisement
inner ad

 അയോധ്യ പ്രാണപ്രതിഷ്ഠാ ദിനത്തിലെ സംഘർഷത്തിൻ്റെ പേരിൽ എൻഐടിയിലെ ബിടെക് വിദ്യാർഥി വൈശാഖ് പ്രേംകുമാറിനെ 2025 ജനുവരി 30 വരെയാണ് ഡയറക്ടർ സസ്പെൻ്റ് ചെയ്തത്. പ്രാണപ്രതിഷ്ഠയെ അനുകൂലിച്ച എബിവിപി പ്രവർത്തകർക്കെതിരെ ‘ഇന്ത്യ രാമരാജ്യമല്ല’ എന്ന പ്ലക്കാർഡ് ഉയർത്തി വൈശാഖ് പ്രതിഷേധിച്ചിരുന്നു. തുടർന്ന് ക്യാമ്പസിൽ സംഘർഷം ഉണ്ടാവുകയും തത്വ, രാഗം ഫെസ്റ്റിവലുകൾ മാറ്റി വെക്കുകയും ചെയ്തിരുന്നു. ദളിത് വിദ്യാർഥിയെ പുറത്താക്കുകയും കാവി ഭൂപടം തീർത്ത എബിവിപിക്കാരെ നിലനിർത്തുകയുമാണ് ഡയറക്ടർ ചെയ്തത്. 

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

എം പോക്സ്: കേരളത്തിൽ സ്ഥിരീകരിച്ചത് വ്യാപന ശേഷി കുറഞ്ഞ വകദേദം 2 ബി

Published

on

:മലപ്പുറം:മലപ്പുറത്ത് സ്ഥിരീകരിച്ച എം പോക്സ് വ്യാപന ശേഷി കുറഞ്ഞ വകഭേദമെന്ന് ലാബ് റിസൾട്ട്. വകഭേദം 2 ബി ആണെന്ന് പരിശോധനാഫലത്തിൽ നിന്ന് വ്യക്തമായി.

മലപ്പുറത്തെ യുവാവിന്റേത് ആഫ്രിക്കയിൽ സ്ഥിരീകരിച്ച വ്യാപന ശേഷി കൂടിയ 1 ബി വകഭേദം ആകുമോ എന്നതായിരുന്നു ആശങ്ക.തിരുവനന്തപുരത്തെ ലാബിൽ ആണ് പരിശോധന നടത്തിയത്.

Advertisement
inner ad

2 ബി വകഭേദം ആയതിനാൽ വായുവിലൂടെ വൈറസ് വ്യാപിക്കില്ല.രോഗിയുമായി അടുത്ത സമ്പർക്കം ഉള്ളവർക്കെ രോഗം പകരാനിടയുള്ളൂ.രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

Advertisement
inner ad
Continue Reading

Cinema

നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

Published

on

കൊച്ചി: നടി കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട അമ്മ മുഖമാണ് മാഞ്ഞുപോകുന്നത്.

Continue Reading

Ernakulam

ന‍ടിയെ ആക്രമിച്ച കേസ്‌; ഒന്നാംപ്രതി പള്‍സര്‍ സുനി പുറത്തിറങ്ങി

Published

on

കൊച്ചി: ന‍ടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച ഒന്നാംപ്രതി പള്‍സര്‍ സുനി പുറത്തിറങ്ങി. സുനി ഏഴരവര്‍ഷത്തിനുശേഷമാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത്. ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രതിനിധികള്‍ വെള്ളിയാഴ്ച വൈകിട്ട് പള്‍സര്‍ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു. മുദ്രാവാക്യം വിളിക്കുകയും ചെയ്തു.കനത്ത സുരക്ഷയിലാണ് പള്‍സർ സുനിയെ ജയിലിൽ നിന്ന് പുറത്തിറക്കി വാഹനത്തിൽ കൊണ്ടുപോയത്. കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസിൽ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ചകേസിലും സുനിക്ക് ജാമ്യം ലഭിച്ചു

എറണാകുളം സെഷൻസ് കോടതി പരിധി വിട്ട് പോകരുത്, പ്രതികളേയോ സാക്ഷികളെയോ ബന്ധപ്പെടരുത്, ഒരു സിം കാർഡ് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളാണ് ജാമ്യം വ്യവസ്ഥയിലുള്ളത്.

Advertisement
inner ad
Continue Reading

Featured