Connect with us
48 birthday
top banner (1)

Kerala

ഐടിഐ തെരഞ്ഞെടുപ്പിലും കെ.എസ്.യു മുന്നേറ്റം

Avatar

Published

on

തിരുവനന്തപുരം: കണ്ണൂർ, എംജി, കാലിക്കറ്റ്, കേരള, പോളിടെക്നിക്ക് കോളേജ് യൂണിയനുകളിൽ നടത്തിയ ചരിത്ര മുന്നേറ്റം സംസ്ഥാനത്തെ ഐടിഐകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ആവർത്തിച്ച് കെ.എസ്.യു. വർഷങ്ങൾക്കുശേഷം മരട് ഗവൺമെന്റ് ഐടിഐ എസ്എഫ്ഐയിൽ നിന്ന്  കെഎസ്‌യു തിരിച്ചുപിടിച്ചപ്പോൾ, പെരുമ്പാവൂർ ഐ.ടി.ഐയിൽ മുഴുവൻ സീറ്റുകളിലും  കെ.എസ്.യു വിജയിച്ചു.
ചരിത്രത്തിൽ ആദ്യമായി വയനാട് ചുള്ളിയോട് വനിത ഐടിഐയിൽ കെ.എസ്.യു യൂണിയൻ നേടി. അങ്കമാലി തുറവൂർ ഐടിഐ കെ.എസ്.യു യൂണിയൻ പിടിച്ചെടുത്തപ്പോൾ  മാടായി ഐടിഐ, കട്ടപ്പന ഐടിഐകളിൽ മുഴവൻ സീറ്റുകളിലും കെ.എസ്.യു വിജയിച്ചു. വേങ്ങൂർ ഐടിഐ, കാസർഗോട് വിദ്യാനഗർ ഐടിഐ, വാഴക്കാട് ഐടിഐകളിലും കെ.എസ്.യു യൂണിയൻ നേടി. കാസർഗോഡ് ഗവ. ഐ ടി ഐ പതിനൊന്നാം വർഷവും കെ.എസ്.യു വിജയിച്ചു. പുഴിക്കാട്ടിരി ഗവ: ഐടിഐ, വാഴക്കാട് ഐടിഐ, ചെറിയമുണ്ടം ഐടിഐ, അരീക്കോട് ഐടിഐ,  19 വർഷങ്ങൾക്കു ശേഷം മാറഞ്ചേരി ഐടിഐ എന്നിവിടങ്ങളിൽ കെ.എസ്.യു മുന്നണി വിജയിച്ചു.
ചരിത്രത്തിൽ ആദ്യമായി കൂത്തുപറമ്പ് ഐടിഐയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാഗസിൻ എഡിറ്റർ സ്ഥാനം കെ.എസ്.യു പിടിച്ചെടുത്തു. കുഴൽമന്ദം ഐടിഐയിൽ ആർട്സ് ക്ലബ് സെക്രട്ടറി, കടയ്ക്കൽ കുമ്മിൾ ഐടിഐയിൽ സ്പോർട്സ് സെക്രട്ടറി, ഏറ്റുമാനൂർ ഐ.ടി.ഐയിൽ ആർട്സ് ക്ലബ് സെക്രട്ടറി, പുറക്കാട് ഐടിഐയിൽ ജന:സെക്രട്ടറി സീറ്റുകളും കെ.എസ്.യു പിടിച്ചെടുത്തു.
കെ.എസ്.യു ചിട്ടയോടെയുള്ള സംഘടനാ പ്രവർത്തനമാണ് നടത്തിയത്.
എസ്.എഫ്.ഐ യുടെ സമഗ്രാധിപത്യ കോട്ടകളെ തകർത്ത് കെ.എസ്.യു ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയതെന്നും, ഇത് സർക്കാരിനെതിരെയുള്ള വിദ്യാർത്ഥി മനസ്സുകളുടെ വിധിയെഴുത്താണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.

Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; 3 ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത കണക്കിലെടുത്ത് കേരളതീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിൽ ചക്രവാദ ചുഴി രൂപപ്പെട്ടു. നാളെയോടെ ന്യൂനമർദ്ദമായി മാറി തമിഴ്നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത.

Continue Reading

Cinema

അമ്മയില്‍ പുതിയ കമ്മിറ്റി ഉടനില്ല; ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തുടരും

Published

on


കൊച്ചി: താരസംഘടന അമ്മയില്‍ പുതിയ കമ്മിറ്റി ഉടനുണ്ടാകില്ല. ജൂണ്‍ വരെ അഡ്‌ഹോക് കമ്മിറ്റി തന്നെ തുടരും.

ജൂണില്‍ ചേരുന്ന ജനറല്‍ ബോഡിക്ക് ശേഷമാകും പുതിയ കമ്മിറ്റി വരിക. ജനുവരി നാലിന് കുടുംബ സംഗമം സംഘടിപ്പിക്കാന്‍ താര സംഘടന തീരുമാനിച്ചിട്ടുണ്ട്.

Advertisement
inner ad

കുടുംബ സംഗമവും അഡ്‌ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു എഎംഎംഎ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ താരസംഘടനയായ എഎംഎംഎയ്‌ക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ലൈംഗിക പീഡന പരാതി ഉയര്‍ന്നതോടെ എഎംഎംഎ ജനറല്‍ സെക്രട്ടറിയും നടനുമായ സിദ്ദിഖ് രാജിവെച്ചിരുന്നു.

Advertisement
inner ad

ഇതിന് പിന്നാലെ എഎംഎംഎ ഭരണസമിതി പിരിച്ചുവിട്ടു. രണ്ടു മാസത്തിനകം പുതിയ കമ്മിറ്റി രൂപീകരിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം വൈകുകയായിരുന്നു.

Advertisement
inner ad
Continue Reading

Kerala

റേഷൻ കാർഡ് തരം മാറ്റം; അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 25

Published

on

പൊതുവിഭാഗത്തിൽപ്പെടുന്ന റേഷൻകാർഡുകൾ (വെള്ള, നീല) പി.എച്ച്.എച്ച്. വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്)മാറ്റുന്നതിന് ഡിസംബർ 25 വരെ അപേക്ഷിക്കാം. അപേക്ഷകൾ അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ സമർപ്പിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ:

Advertisement
inner ad
  • വീടിന്റെ സ്ക്വയർ ഫീറ്റ് സർട്ടിഫിക്കറ്റ്: പഞ്ചായത്ത് സെക്രട്ടറി ഒപ്പിട്ടവ ആയിരിക്കണം.
  • വാടകവീടിൽ താമസിക്കുന്നവർക്കായി: വാടക കരാർ പത്രം (₹200 മുദ്രപത്രത്തിൽ രണ്ട് സാക്ഷി ഒപ്പുകളോടെ) അല്ലെങ്കിൽ വാടകവീടിൽ താമസിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ.
  • ബിപിഎൽ ലിസ്റ്റ്: ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടതിന്റെ അല്ലെങ്കിൽ ഉൾപ്പെടാൻ അർഹതയുള്ളതിന്റെ പഞ്ചായത്ത് സെക്രട്ടറി സർട്ടിഫിക്കറ്റ്.
  • ആരോഗ്യ പ്രശ്നങ്ങൾ: മാരക രോഗങ്ങൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വികലാംഗ സർട്ടിഫിക്കറ്റ്.
  • സർക്കാർ വീട്: സർക്കാർ പദ്ധതിയിലൂടെ ലഭിച്ച വീട്ടിന്റെ സർട്ടിഫിക്കറ്റ്.
  • നിരാലംബരായ വിധവകൾ: വയസ്സുണ്ടായ പുരുഷന്മാർ ഇല്ലാത്ത നിരാലംബരായ വിധവകൾക്ക് നോൺ റീമാരേജ് സർട്ടിഫിക്കറ്റ്.
  • സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തവർ: വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്. ഈ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ച്, റേഷൻകാർഡിന്റെ തരം മാറ്റത്തിന് നിർദ്ദേശിച്ച സമയത്തിനുള്ളിൽ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
Continue Reading

Featured