കെ.എസ്.ടി.യു നില്‍പ്പ് സമരം:അധ്യാപക പ്രതിഷേധമിരമ്പി


മലപ്പുറം: വികലമായ  വിദ്യാഭ്യാസ നയങ്ങൾക്കും  അധ്യാപക ദ്രോഹ നടപടികൾക്കുമെതിരെ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലയിലെ എ.ഇ.ഒ ഓഫീസുകൾക്ക് മുമ്പിൽ നടത്തിയ സമരങ്ങൾ സർക്കാറിന് കനത്ത താക്കീതായി. വിദ്യാഭ്യാസ മേഖലയിലെ  പ്രശ്നങ്ങൾക്ക് പരിഹാരം തേടി വിവിധ ആവശ്യങ്ങൾ അടങ്ങിയ അവകാശ പത്രിക അധികാരികൾക്ക് സമർപ്പിച്ചെങ്കിലും സർക്കാറിന്റെ നിഷേധ നിലപാടിൽ പ്രതിഷേധിച്ചാണ് ജില്ലയിലുടനീളം സമരം സംഘടിപ്പിച്ചത്. അധ്യാപക നിയമനങ്ങൾക്ക് അംഗീകാരവും ശമ്പളവും നൽകുക, നിർത്തലാക്കിയ ഗ്രേസ് മാർക്ക് പുന:സ്ഥാപിക്കുക, കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കുക, അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്നും വിടുതൽ ചെയ്യുക ,ഒഴിഞ്ഞു കിടക്കുന്ന അധ്യാപക തസ്തികകൾ നികത്തുക തുടങ്ങി അവകാശപത്രികയിൽ ഉൾക്കൊള്ളിച്ച 40 ഓളം ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.        മലപ്പുറത്ത് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു.സി.എച്ച് ഇബ്രാഹീം അധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് മജീദ് കാടേങ്ങൽ മുഖ്യ പ്രഭാഷണം നടത്തി.എസ്.ഇ.യു ജില്ലാ പ്രസിഡന്റ് കെ.മുഹമ്മദ് ബഷീർ, ജില്ലാ ഭാരവാഹികളായ എം.മുഹമ്മദ് സലിം ,വി.ഷാജഹാൻ, വി.ടി.ശിഹാബുദ്ദീൻ, ഫെബിൻ കളപ്പാടൻ, സി.എസ് ഷംസുദ്ദീൻ, മീനാർ കുഴി ഉസ്മാൻ, വി.പി.അൻഫർ, സി.പി. സാദിഖ്, ഒ.സലാം എന്നിവർ പ്രസംഗിച്ചു. മങ്കടയിൽ മഞ്ഞളാംകുഴി അലി എം.എൽ എ ഉദ്ഘാടനം ചെയ്തു. എം.ടി.ഹംസ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എൻ.പി.മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി. ജാഫർ വെള്ളേക്കാട്ട്, എ.കെ നാസർ, കെ.അൻവർ ഹുസൈൻ, ടി. നസീഫ് പ്രസംഗിച്ചു. കൊണ്ടോട്ടിയിൽ ടി.വി.ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.ഫൈസൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പി.കെ.എം ഷഹീദ് മുഖ്യ പ്രഭാഷണം നടത്തി. എ.എ.സലാം, ബഷീർ തൊട്ടിയൻ, വി.പി.സിദ്ദീഖ്, എം.ഡി അൻസാരി, കെ.എ.റഫീഖ് എന്നിവർ പ്രസംഗിച്ചു. കുറ്റിപ്പുറത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എം.അഹമ്മദ് ഉദ്ഘാടനം ചെയ്തു.പി.അബൂബക്കർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട് മുഖ്യ പ്രഭാഷണം നടത്തി. സിദ്ദീഖ് പരപ്പാര, മുഹമ്മദ് മുസ്തഫ, റഹീം പാറക്കൽ, പി.പി.സക്കരിയ്യ പ്രസംഗിച്ചു. മഞ്ചേരിയിൽ മണ്ഡലം മുസ്ലീംലീഗ് ജനറൽ സെക്രട്ടറി കണ്ണിയൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു.ഇസ്മായിൽ പൂതനാരി അധ്യക്ഷത വഹിച്ചു.സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി കെ.എം അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി. യാക്കൂബ് കിടങ്ങയം, സഹൽ വടക്കുംമുറി എന്നിവർ പ്രസംഗിച്ചു. വേങ്ങരയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി.പി.ബാബു ശിഹാബ് അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.ടി.അമാനുല്ല മുഖ്യപ്രഭാഷണം നടത്തി. എ.വി. ഇസ്ഹാഖ്, കെ.ബഷീർ അഹമ്മദ്, ഇബ്രാഹീം അടാട്ടിൽ പ്രസംഗിച്ചു.കിഴിശ്ശേരിയിൽ ജില്ലാ പഞ്ചായത്തംഗം എം.പി.ശരീഫ ടീച്ചർ ഉദ്ഘാടനം ചെയ്തു.അഷ്റഫ് തവനൂർ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ കോട്ട വീരാൻ കുട്ടി മുഖ്യ പ്രഭാഷണം നടത്തി.കെ.ടി റബീഹ്, ഫസലുറഹ്മാൻ, നൗഫൽ മുതുപറമ്പ് പ്രസംഗിച്ചു. പെരിന്തൽമണ്ണയിൽ ജില്ലാ പഞ്ചായത്തംഗം കെ.ടി.അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. മജീദ് മണലായ മുഖ്യ പ്രഭാഷണം നടത്തി. പി.ടി.സക്കീർ ഹുസൈൻ, എം.പി.യൂസുഫ്, സിദ്ദീഖ് വാഫി, ഷബീർ പൂവത്താണി പ്രസംഗിച്ചു. നിലമ്പൂരിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായീൽ മൂത്തേടം ഉദ്ഘാടനം ചെയ്തു.ജസ്മൽ പുതിയറ അധ്യക്ഷത വഹിച്ചു.ടി.എച്ച്.ഷാനവാസ് മുഖ്യ പ്രഭാഷണം നടത്തി.എൻ.മൻസൂർ, ഫയാസ് പ്രസംഗിച്ചു.തിരൂരിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു.സി.ടി.ജമാലുദ്ദീൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി വി.എ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി. ടി.പി.സുബൈർ, റഫീഖ് പാലത്തിങ്ങൽ, മുഹമ്മദ് സുദീർ പ്രസംഗിച്ചു. വണ്ടൂരിൽ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടി കെ. ഫസൽ ഹഖ് ഉദ്ഘാടനം ചെയ്തു.കെ.ടി.ശിഹാബ് അധ്യക്ഷത വഹിച്ചു.ഒ നിസാർ തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. എ കെ ജംഷീർ, മുജീബ് തെക്കൻ പ്രസംഗിച്ചു. അരീക്കോട് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടി പി.പി സഫറുള്ള ഉദ്ഘാടനം ചെയ്തു. പി.കെ.സൈതലവി അധ്യക്ഷത വഹിച്ചു. ഷമീം കാവനൂർ മുഖ്യ പ്രഭാഷണം നടത്തി.അസ്ലഹ് ചെങ്ങര, സി.ടി.നാസർ പ്രസംഗിച്ചു.പരപ്പനങ്ങാടിയിൽ എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഉമ്മർ ഓട്ടുമ്മൽ ഉദ്ഘാടനം ചെയ്തു.എം.വി ഹസ്സൻ കോയ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. സി. മുഹമ്മദ് മുനീർ, മുഹമ്മദ് ഷരീഫ്, വി.ജലീൽ, ഇ.ഒ ഫൈസൽ പ്രസംഗിച്ചു. താനൂരിൽ മുസ്ലിം ലീഗ് നേതാവ് അഡ്വ.പി.പി.റഹൂഫ് ഉദ്ഘാടനം ചെയ്തു. നൗഫൽ അടിയാട്ടിൽ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി റഹീം കുണ്ടൂർ മുഖ്യ പ്രഭാഷണം നടത്തി.കെ.എം ഹനീഫ, ഷറഫുദ്ദീൻ, റഹീം അരീക്കാട്ട് പ്രസംഗിച്ചു. പൊന്നാനിയിൽ നഗരസഭാ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം ഉദ്ഘാടനം ചെയ്തു.ടി.സി. സുബൈർ അധ്യക്ഷത വഹിച്ചു. ഇ.പി.എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി.വി.കെ.മുഹമ്മദ് ഷബീർ, സക്കീർ വെളിയങ്കോട് പ്രസംഗിച്ചു.

Related posts

Leave a Comment