കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിൽ പിണറായി സർക്കാർ തുടരുന്ന ധാർഷ്ട്യത്തിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നു. യുഡിഎഫ് സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷനാണ് (ടിഡിഎഫ്) പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ലെന്നും ഈ മാസം 15 മുതല്‍ ചീഫ് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹവും ആരംഭിക്കുമെന്നും സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.  ഏത് ദിവസം മുതലാണ് പണിമുടക്ക് എന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. മറ്റ് സംഘടനകളിലെ തൊഴിലാളി നേതാക്കളുമായി ചർച്ച നടത്തി അവരെയും സമരത്തിന്റെ ഭാഗമാക്കും. സംയുക്ത തൊഴിലാളി യൂണിയന്‍ നേരത്തെ  ശമ്പള പരിഷ്‌കരണമെന്ന ആവശ്യം ഉന്നയിച്ച് പണിമുടക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു ഉറപ്പും ലഭിച്ചിട്ടില്ലെന്നാണ് ടിഡിഎഫ് ചൂണ്ടിക്കാട്ടുന്നത്. നേരത്തേത് സൂചന പണിമുടക്കായിരുന്നു. ഉറപ്പുകള്‍ പാലിക്കാത്തതിനാലാണ് വീണ്ടും സമരത്തിനിറങ്ങുന്നതെന്നും ടി.ഡി.എഫ് വ്യക്തമാക്കി.

Related posts

Leave a Comment