Connect with us
head

Kerala

27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള ; വിപുലമായ യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി

Avatar

Published

on

തിരുവനന്തപുരം : 27-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ പങ്കെടുക്കുന്നതിന് വേണ്ടി തിരുവനന്തപുരത്ത് എത്തുന്ന ഡെലിഗേറ്റുകൾക്ക് വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി കെ.എസ്.ആർ.ടി.സി. സിറ്റി സർക്കുലർ സർവ്വീസുകൾ നടത്തുന്ന റൂട്ടുകളിലാണ് ഫിലിം ഫെസ്റ്റിവലിന്റെ പ്രദർശനം നടക്കുന്ന പ്രധാന തീയറ്ററുകൾ എന്നത് ഡെലിഗേറ്റുകൾക്ക് അനുഗ്രഹമാണ്. നിശ്ചിത ഇടവേളകളിൽ ഈ റൂട്ടുകളിലെല്ലാം സിറ്റി സർക്കുലർ സർവ്വീസുകൾ ലഭ്യമാണ്. ഒരു ട്രിപ്പിൽ പൂർണ്ണമായി യാത്ര ചെയ്യുന്നതിന് ഈ ബസുകളിൽ 10 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. 12 മണിക്കൂർ പരിധിയില്ലാത്ത യാത്ര നടത്തുന്നതിന് 30 രൂപ മാത്രം ചിലവാകുന്ന ” ടുഡേ” ടിക്കറ്റ് എടുത്താൽ എല്ലാ തീയറ്ററുകളിലേക്കും യാത്ര ചെയ്യാൻ സാധിക്കും. 50 രൂപ മുടക്കി “ഗുഡ് ഡേ” ടിക്കറ്റെടുത്താൽ 24 മണിക്കൂർ പരിധിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്നതാണ്. ഈ രണ്ടു ടിക്കറ്റും സിറ്റി സർക്കുലർ ബസുകളിൽ തന്നെ ലഭിക്കുന്നതാണ്. ഫെസ്റ്റിവൽ പ്രദർശന സമയമായ രാവിലെ 9 മണി മുതൽ രാത്രി 10 മണി വരെ സിറ്റി സർക്കുലർ സർവ്വീസുകൾ ഡെലിഗേറ്റുകൾക്ക് ലഭ്യമാക്കും.

100 രൂപ. വിലയുള്ള കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ് എടുക്കുന്ന ഡെലിഗേറ്റുകൾ അതേ മൂല്യമുള്ള യാത്ര സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ എന്നീ സർവ്വീസുകളിലും നടത്താവുന്നതാണ്.

Advertisement
head

ഡെലിഗേറ്റുകൾക്ക് രാത്രി വൈകിയും റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവ്വീസ് നടത്തുന്ന രാത്രികാല ഇലക്ട്രിക് ബസുകളിൽ നെടുമങ്ങാട്, വെഞ്ഞാറമൂട്, കിളിമാനൂർ, നെയ്യാറ്റിൻകര, കാട്ടാക്കട, പൂവ്വാർ, ആറ്റിങ്ങൽ എന്നിവിടങ്ങളിലേക്ക് രാത്രി 12 മണി വരെ സർവ്വീസുകൾ ലഭ്യമാകുന്നതാണ്. പ്രദർശനം നടക്കുന്ന എല്ലാ തീയറ്ററുകളിലും സിറ്റി സർക്കുലർ സർവ്വീസുകളുടെ സമയക്രമവും വിശദമായ റൂട്ടും പ്രസിദ്ധീകരിക്കുന്നതാണ്. പ്രധാന വേദിയായ ടാഗോർ തീയറ്ററിൽ ഡെലിഗേറ്റുകൾക്കായി ഒരു ഹെൽപ്പ് ഡെസ്ക്ക് പ്രവർത്തിക്കും. കെ.എസ്.ആർ.ടി.സി. ട്രാവൽ കാർഡ്. ഗുഡ് ഡേ, ടുഡേ ടിക്കറ്റുകൾ എന്നിവ ഇവിടെ നിന്നും ഡെലിഗേറ്റുകൾക്ക് വാങ്ങാവുന്നതുമാണ്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

ഇടിവെട്ടേറ്റവനെ പാമ്പു കടിച്ച പോലെ; സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റ്

Published

on


തിരുവനന്തപുരം: പുതിയ ബജറ്റ് നിയമസഭയിൽ കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും കൊണ്ട് പൊറുതി മുട്ടുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് പുതിയ ബജറ്റ്. സാധാരണക്കാരന്റെ കീശ കീറുന്ന നടുവൊടിക്കുന്ന ഒന്നായിട്ടാണ് പൊതുവെ ബജറ്റ് വിലയിരുത്തപ്പെട്ടത്. അവശ്യ സാധനങ്ങൾക്ക് തീ വിലയാണ് കമ്പോളത്തിൽ. അതിന്റെ ഒപ്പമാണ് പെട്രോളും ഡീസലും പൊള്ളിക്കാൻ പോകുന്നത്. രണ്ട് രൂപ അധിക സെസ് ആണ് പെട്രോളിനും ഡീസലിനും കൂട്ടുന്നത്. കുടിയന്മാരെയും സർക്കാർ വെറുതെ വിട്ടില്ല…..മദ്യത്തിനും കൂട്ടി വില. 20 മുതൽ 40 രൂപ വരെ കൂട്ടിയാണ് മദ്യപന്മാരെ ധനമന്ത്രി ഞെട്ടിച്ചത്.
മോട്ടോർ വാഹന നികുതിയും കെട്ടിട നികുതിയും കൂട്ടിയത് കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് ഒരു അധിക ഭാരവും കൂടി തലയിൽ കെട്ടി ഏല്പിച്ചിരിക്കുകയാണ്. പല മേഖലയിലും കുതിച്ച് ചാട്ടം എന്ന് മന്ത്രി പറയുമ്പോഴും ഇവിടെ ജനങ്ങൾ ദുരിതത്തിൽ നിന്ന് ദുരിതത്തിലേക്ക് കൂപ്പ് കുത്തുകയാണ് എന്ന് ധനമന്ത്രിയും സർക്കാരും അറിയുന്നുണ്ടോ ആവോ? ഫ്ലാറ്റ്, കാർ എന്നിവയുടെ വിലയേറും, വൈദ്യുതി തീരുവ അഞ്ച് ശതമാനം കൂട്ടി. പോക്കറ്റ് കാലിയായ സർക്കാർ ജനങ്ങളെ പിഴിഞ്ഞ്‍ കീശ നറയ്ക്കാനുള്ള ശ്രമമാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.

Continue Reading

Featured

പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

Published

on

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ​ഗാന്ധിയുടെ നിർദേശ പ്രകാരം കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.

Continue Reading

Featured

വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

Published

on

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെ‌ട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.

മൈനിം​ഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിം​ഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി

Advertisement
head

ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി

മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.

Advertisement
head

ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര് 150 300
വലിയ വാഹനങ്ങൾ 250-500

Advertisement
head
Continue Reading

Featured