കെഎസ്ആർടിസി ടെർമിനലിൽ തീപിടുത്തം

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിൽ തീപിടിത്തം. വാടകയ്ക്ക് നൽകിയിരിക്കുന്ന അഞ്ചാം നിലയിലാണ് ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. ആർടിഒ ഓഫീസാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ഓഫീസിനോട് ചേർന്ന ഭാഗത്ത് കൂട്ടിയിട്ട പേപ്പറിനും മാലിന്യത്തിനുമാണ് തീപിടിച്ചത്. ഇത്തരം സാഹചര്യങ്ങളിൽ രക്ഷപ്പെടാനുള്ള ഫയർ എക്സിറ്റ് പൂട്ടിയിട്ട നിലയിലായിരുന്നു. ഇതുമൂലം തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടി. ഒടുവിൽ ഡോർ തകർത്താണ് സംഘം അകത്തേക്ക് കയറിയത്. 10 മിനിറ്റോളം എടുത്താണ് തീ വരുന്ന സ്ഥലം ഫയർഫോഴ്സ് കണ്ടെത്തിയത്. മൂന്ന് വാതിലുകൾ തകർത്ത് അകത്ത് കയറിയശേഷം തീ അണയ്ക്കുകയായിരുന്നു.

Related posts

Leave a Comment