കെഎസ്ആർടിസി സമരം തുടങ്ങി, പരീക്ഷകൾ മാറ്റി, സമരത്തിലേക്കു തള്ളിവിട്ട് സർക്കാർ


തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സമരം തുടങ്ങി. സംസ്ഥാനത്തെ ദീർഘ ദൂര സർവീസുകളെല്ലാം മുടങ്ങി. സർവകലാശാല പരീക്ഷകളടക്കം അത്യാവശ്യ സേവനങ്ങൾ തടസപ്പെട്ടു. ഐഎൻടിയുസി അടക്കമുള്ള പ്രതപക്ഷ യൂണിയനുകൾ 48 മണിക്കൂർ സമരമാണു പ്രഖ്യാപച്ചിരിക്കുന്നത്. സിഐടിയു യൂണിയൻ 24 മണിക്കൂർ സമരവും നടത്തുന്നു. മറ്റു യൂണിയനുകളും പണിമുടക്കിയതോടെ സംസ്ഥാനത്ത് പൊതു​ഗതാ​ഗതം പാടേ നിശ്ചലമായി.
സ്വകാര്യ വാഹനങ്ങൾ കുറവുള്ള തലസ്ഥാന ജില്ലയെയാണ് സമരം ഏറ്റവും കൂടുതൽ ദുരിതത്തിലാക്കിയത്. തമ്പാനൂർ, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, കളിയിക്കാവിള തുടങ്ങിയ പ്രധാന ഡിപ്പോകളിൽ നിന്ന് ഒരു സർവീസ് പോലും നടത്തുന്നില്ല.:
പത്തു വർഷം മുൻപ് നടപ്പാക്കിയ ശമ്പള വർധനയ്ക്കു ശേഷം കെഎസ്ആർടിസി ജീവനക്കാരുടെ വേതന വർധനയെക്കുറിച്ച് സർക്കാർ
ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു യൂണിയനുകൾ ആരോപിച്ചു. മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഏറ്റവുമൊടുവിൽ ജീവനക്കാരുടെ വേതനം വർധിപ്പിച്ചത്, ഇടതു മുന്നണി സർക്കാർ അധികാരത്തിൽ വന്ന ആദ്യവർഷം മുടങ്ങിയ ശമ്പള പരിഷ്കരണ നടപടികൾ കഴിഞ്ഞ ആറു വർഷമായി സർക്കാർ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് ജീവനക്കാർ പറയുന്നു. ഇതിനകം പല പ്രാവശ്യം ജീവനക്കാരുടെ പ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് നടപടികളെല്ലാം നിർത്തി വച്ചിരിക്കുകയായിരുന്നു. ആറു വർഷത്തെ സാവകാശം നൽകിയ ശേഷം ഇപ്പോഴും ജീവനക്കാരെ കബളിപ്പിക്കുകയാണ് സർക്കാരെന്ന് ഐഎൻടിയുസി യൂണിയൻ പ്രസിഡന്റ് തമ്പാനൂർ രവി ചൂണ്ടിക്കാട്ടി.
ബസ് സമരം മൂലം കേരള സർവകലാശാല ഇന്നു നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Related posts

Leave a Comment