ഇന്ന് അർദ്ധ രാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക് ; നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കെഎസ്ആർടിസി പണിമുടക്ക് നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. പണിമുടക്ക് ഒഴിവാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസ് നിയമമായ ഡയസ്‌നോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അർദ്ധ രാത്രി മുതൽ പണിമുടക്കാനാണ് കെഎസ്ആർടിസി യൂണിയനുകൾ തീരുമാനിച്ചിരിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ പണിമുടക്കും. അതേ സമയം തൊഴിലാളികൾ പണിമുടക്കിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.

ടിഡിഎഫ് അഞ്ച് ആറ് ദിവസങ്ങളിലും, കെഎസ്ആർടിഇഎ, ബിഎംഎസ് എന്നിവർ സമര നോട്ടീസ് നൽകിയിട്ടുണ്ട്.യൂണിയനുകൾ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാൽ ബസ് സർവീസ് പൂർണമായും തടസ്സപ്പെട്ടേക്കും.

Related posts

Leave a Comment