രണ്ടാം ദിവസവും ബസ് സമരം പൂർണം, ജനത്തെ വലച്ച് സർക്കാർ


തിരുവന‌നന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ സമരം മൂലം തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ പൊതു​ഗ​താ​ഗതം സ്തംഭിച്ചു. ഐഎൻടിയുസി നേതൃത്വത്തിൽ കോർപ്പറേഷനിലെ അം​ഗീകൃത സംഘടനയായ ടിഡിഎഫ് ആണ് ഇന്നു സമരം തുടരുന്നതെങ്കിലും സിഐടിയു അടക്കമുള്ള മുഴുവൻ സംഘടനകളും ഇന്നും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. മറ്റൊരു ഭരണപക്ഷ സംഘടനയായ എഐടിയുസിയും ഇന്നും പണിമുടക്കിൽ പങ്കാളികളായി. തിരുവനന്തപുരത്ത് നിന്ന് രണ്ട് ദീർഘ ദൂര സർവീസുകളും പത്ത് ലോക്കൽ സിറ്റി സർവീസുകളും മാത്രമാണ് ഇന്നു രാവിലെ ഏഴു വരെ ഓപ്പറേറ്റ് ചെയ്തത്. എറണാകുളം, കോട്ടയം, കൊട്ടാരക്കര, കോഴിക്കോട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിൽ നിന്നു കാര്യമായ സർവീസുകൾ നടത്തുന്നില്ല.
കോൺ​ഗ്രസ് അനുകൂല അം​ഗീകൃത സംഘടനയായ ടിഡിഎഫ് മാത്രമാണ് ഇന്നത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്. വ്യാഴാഴ്ച അർധരാത്രി മുതൽ 48 മണിക്കൂർ സമയത്തേക്ക് അവർ സമരം പ്രഖ്യാപിച്ചു. ഭരണപക്ഷത്തുള്ള ഏക അം​ഗീകൃത സംഘടനയായ സിഐടിയു 24 മണിക്കൂർ സമരത്തിനും ആഹ്വാനം ചെയ്തു. അം​ഗീകാരമില്ലെങ്കിലും എഐടിയുസിയും ബിഎംഎസും ഇന്നലെ മാത്രമായിരുന്നു സമരത്തിനു തയാറാത്. എന്നാൽ ഭരണപക്ഷത്തുള്ള സംഘടനകളടക്കം ഇന്ന് ടിഡിഎഫിനു പിന്തുണയൂമായി പണിമുടക്കിലാണ്.:
കോവിഡ് ദുരിതകാലത്തു ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കിയത് സംസ്ഥാന സർക്കാരാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി. കഴിഞ്ഞ അഞ്ചു വർഷമായി നടപ്പാക്കാത്ത ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മതിയായ നോട്ടീസ് നൽകിയാണ് തൊഴിലാളികൾ സമരം പ്രഖ്യാപിച്ചത്. എന്നാൽ, സമരത്തിനു മണിക്കൂറുകൾക്കു മുൻപ് മാത്രം ചർച്ച നടത്തി ആവശ്യങ്ങൾ നിരാകരിച്ച ​ഗതാ​ഗത മന്ത്രി ആന്റണി രാജുവാണ് ഇപ്പോഴത്തെ യാത്രാ പ്രതിസന്ധിക്കു കാരണക്കാരനെന്നു ചന്ദ്രശേഖരൻ കുറ്റപ്പെടുത്തി.
പ്രാഥമിക ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ മുഖ്യമന്ത്രി, ധനമന്ത്രി എന്നിവരുമായി ചർച്ച നടത്താൻ തൊഴിലാളികൾക്ക് അവസരം നൽകണമമായിരുന്നു, എന്നാൽ അതുമുണ്ടായില്ല. ഏഴു വർഷത്തിനുമുൻപ് നിശ്ചയിക്കപ്പെട്ട വേതനാടിസ്ഥാനത്തിൽ തൊഴിൽ ചെയ്യാൻ നിയോ​ഗിക്കപ്പെട്ട വേറൊരു വിഭാ​ഗമില്ലെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
സമരം രണ്ടാം ദിനം; പരമാവധി സർവീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കിയെങ്കിലും തൊഴിലാളികൾ സഹകരിക്കുന്നില്ല.
സിഐടിയു, ബിഎംഎസ് യൂണിയനുകളുടെ 24 മണിക്കൂർ പണിമുടക്ക് അർദ്ധരാത്രി അവസാനിച്ചിരുന്നു.
പക്ഷേ, ഇന്നു ജീവനക്കാർ ജോലിക്ക് ഹാജരായില്ല. അതേസമയം ജോലിക്കെത്തുന്ന തൊഴിലാളികളെ ഉപയോഗിച്ച് ഇന്ന് പരമാവധി സർവ്വീസുകൾ നടത്താൻ കെഎസ്ആർടിസി സിഎംഡി യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Related posts

Leave a Comment